കേന്ദ്ര പെട്രോളിയം മന്ത്രി ധർമേന്ദ്ര പ്രധാൻ കുവൈത്തിലെത്തി
text_fieldsകുവൈത്ത് സിറ്റി: കേന്ദ്ര പെട്രോളിയം മന്ത്രി ധർമേന്ദ്ര പ്രധാൻ കുവൈത്തിലെത്തി. കുവൈത്ത് അമീർ ശൈഖ് സബാഹ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹിെൻറ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്താനും പുതിയ അമീർ ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹിനു കിരീടാവകാശി ശൈഖ് മിശ്അൽ അൽ അഹ്മദ് അൽ ജാബിർ അസ്സബാഹിനും അഭിനന്ദനം അറിയിക്കാനുമാണ് അദ്ദേഹം വന്നത്.
ഞായറാഴ്ച വൈകീട്ട് കുവൈത്തിലെത്തിയ മന്ത്രിയെ ഇന്ത്യൻ അംബാസഡർ സിബി ജോർജ്, കുവൈത്ത് എണ്ണ മന്ത്രി ഡോ. ഖാലിദ് അൽ ഫാദിൽ തുടങ്ങിയവരുടെ നേതൃത്വത്തിൽ സ്വീകരിച്ചു. തിങ്കളാഴ്ച കുവൈത്ത് അമീർ ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ്, കിരീടാവകാശി ശൈഖ് മിശ്അൽ അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ് തുടങ്ങിയവരുമായി കൂടിക്കാഴ്ച നടത്തും.
ഇന്ത്യൻ പ്രസിഡൻറ് രാംനാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ മോദി എന്നിവരുടെ കത്ത് മന്ത്രി ധർമേന്ദ്ര പ്രധാൻ കുവൈത്ത് ഭരണനേതൃത്വത്തിന് കൈമാറും. ഇന്ത്യയും കുവൈത്തും തമ്മിലുള്ള ചരിത്രപരമായ ബന്ധം ഉൗഷ്മളമാക്കുകയാണ് ലക്ഷ്യമെന്ന് മന്ത്രി ട്വിറ്ററിൽ കുറിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.