ബദർ അൽസമയിൽ അഞ്ച് ദിനാറിന് പ്രമേഹ പരിശോധന പാക്കേജ്
text_fieldsകുവൈത്ത് സിറ്റി: പ്രമേഹത്തെ തിരിച്ചറിയൽ, പ്രതിരോധിക്കൽ, ചികിത്സ എന്നിവയുടെ ഭാഗമായി ബദർ അൽ സമ മെഡിക്കൽ സെന്റർ പുതിയ ഡയബറ്റിക് ചെക്ക് അപ് പാക്കേജ് പുറത്തിറക്കി. ഇതുവഴി അഞ്ച് ദിനാറിന് സമ്പൂർണ പരിശോധന നടത്താം. എഫ്.ബി.എസ്/ആർ.ബി.എസ്, പി.പി.ബി.എസ്, ഹീമോഗ്ലോബിൻ എ1സി പരിശോധനകളും സൗജന്യ ഡോക്ടർ കൺസൽട്ടേഷനും ഇതിൽ ലഭിക്കും.
നവംബർ അവസാനം വരെ തുടർ ലാബ് പരിശോധനകൾക്ക് 25 ശതമാനം എക്‌സ്‌ക്ലൂസിവ് ഡിസ്‌കൗണ്ടും ഒരുവർഷം സാധുതയുള്ള സൗജന്യ ബദർ ഹെൽത്ത് കാർഡും പാക്കേജിന്റെ ഭാഗമാണ്. നവംബർ 30 വരെയാണ് ഈ പ്രത്യേക പാക്കേജ് വഴിയുള്ള ഓഫർ ലഭിക്കുക.
ബദർ അൽ സമ ഫർവാനിയ മെഡിക്കൽ സെന്ററിൽ നടന്ന വാർത്തസമ്മേളനത്തിൽ കൺട്രി ഹെഡ് അഷ്റഫ് ആയൂർ, ബ്രാഞ്ച് മാനേജർ അബ്ദുൽ റസാഖ് എന്നിവർ പുതിയ പാക്കേജ് അവതരിപ്പിച്ചു. വൃക്ക തകരാർ, ഹൃദയാഘാതം, പക്ഷാഘാതം, താഴത്തെ അവയവങ്ങൾ ഛേദിക്കപ്പെടൽ എന്നിവക്ക് പ്രധാന കാരണം പ്രമേഹമാണ്. ആരോഗ്യകരമായ ജീവിതശൈലി പ്രമേഹത്തെ നിയന്ത്രിക്കാൻ സഹായിക്കുമെന്നും അഷ്റഫ് അയൂർ ഉണർത്തി.
'ചികിത്സയേക്കാൾ നല്ലത് പ്രതിരോധമാണ്'. ഇത് മനസ്സിലാക്കിയാണ് ബദർ അൽസമ പ്രത്യേക പാക്കേജ് അവതരിപ്പിക്കുന്നതെന്നും വ്യക്തമാക്കി. 2017 മുതൽ കുവൈത്തിൽ പ്രവർത്തനം ആരംഭിച്ച ബദർ അൽസമ മെഡിക്കൽ സെന്റർ ആരോഗ്യരംഗത്ത് വിവിധങ്ങളായ സേവനങ്ങൾ നൽകിവരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.