Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightവ്യത്യസ്ത...

വ്യത്യസ്ത വ്യക്തിനിയമങ്ങൾ വിശ്വാസസ്വാതന്ത്ര്യത്തിന്റെ ഭാഗം -കെ.കെ.ഐ.സി സെമിനാർ

text_fields
bookmark_border
Personal Laws
cancel
camera_alt

കെ.​കെ.​ഐ.​സി സെ​മി​നാ​റി​ൽ കെ.​സി. മു​ഹ​മ്മ​ദ് ന​ജീ​ബ് സം​സാ​രി​ക്കു​ന്നു

കു​വൈ​ത്ത് സി​റ്റി: ഇ​ന്ത്യ​ൻ ഭ​ര​ണ​ഘ​ട​ന മൗ​ലി​കാ​വ​കാ​ശ​ങ്ങ​ളി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യ വി​ശ്വാ​സ​സ്വാ​ത​ന്ത്ര്യ​ത്തി​ന്റെ ഭാ​ഗ​മാ​ണ് വ്യ​ത്യ​സ്ത വ്യ​ക്തി​നി​യ​മ​ങ്ങ​ളെ​ന്നും ബ​ഹു​സ്വ​ര​ത​യു​ടെ ആ​ധാ​ര​മാ​യ സാം​സ്കാ​രി​ക വൈ​വി​ധ്യ​ങ്ങ​ളെ നി​രാ​ക​രി​ക്കാ​നു​ള്ള ശ്ര​മ​ത്തെ ഒ​റ്റ​ക്കെ​ട്ടാ​യി എ​തി​ർ​ക്ക​ണ​മെ​ന്നും കു​വൈ​ത്ത് കേ​ര​ള ഇ​സ്‌​ലാ​ഹി സെൻറ​ർ ഫ​ർ​വാ​നി​യ സോ​ൺ സം​ഘ​ടി​പ്പി​ച്ച സെ​മി​നാ​ർ. ക്ഷേ​മ​രാ​ഷ്ട്ര​നി​ർ​മി​തി​ക്കാ​യു​ള്ള ഒ​ട്ടേ​റെ മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ ഇ​നി​യും ന​ട​പ്പാ​ക്കാ​ൻ ബാ​ക്കി​യി​രി​ക്കെ, അ​പ്രാ​യോ​ഗി​ക​വും അ​നാ​വ​ശ്യ​വും അ​ന​ഭി​ല​ഷ​ണീ​യ​വു​മെ​ന്ന് മു​ൻ​നി​യ​മ​ക​മീ​ഷ​ൻ വി​ല​യി​രു​ത്തി​യ ഏ​കീ​കൃ​ത വ്യ​ക്തി​നി​യ​മ​ത്തി​ന്റെ കാ​ര്യ​ത്തി​ൽ കേ​ന്ദ്ര​സ​ർ​ക്കാ​ർ തി​ടു​ക്കം കാ​ണി​ക്കു​ന്ന​ത് രാ​ജ്യ​താ​ൽ​പ​ര്യം മു​ൻ​നി​ർ​ത്തി​യ​ല്ല. വ്യ​ക്തി​നി​യ​മ​ങ്ങ​ൾ ഏ​കീ​ക​രി​ച്ച് എ​ല്ലാ​വ​രെ​യും ഒ​ന്നി​പ്പി​ക്കു​മെ​ന്ന് പ​റ​യു​ന്ന​വ​ർ​ത​ന്നെ ചി​ല വി​ഭാ​ഗ​ങ്ങ​ൾ​ക്ക് ബാ​ധ​ക​മാ​വി​ല്ലെ​ന്ന് പ​റ​യു​ന്ന​തി​ലൂ​ടെ ല​ക്ഷ്യം ഐ​ക്യ​മ​ല്ല, ഭി​ന്നി​പ്പു​ണ്ടാ​ക്ക​ലാ​ണെ​ന്ന് വ്യ​ക്ത​മാ​കു​ന്നു. അ​ധി​കാ​ര​ത്തി​നും രാ​ഷ്ട്രീ​യ നേ​ട്ട​ങ്ങ​ൾ​ക്കു​മാ​യി വ​ർ​ഗീ​യ ധ്രു​വീ​ക​ര​ണ​മു​ണ്ടാ​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ളെ തി​രി​ച്ച​റി​ഞ്ഞ് മ​ത​നി​ര​പേ​ക്ഷ നി​ല​പാ​ടു​ക​ളി​ലൂ​ടെ പ്ര​തി​രോ​ധി​ക്കാ​ൻ എ​ല്ലാ​വ​രും ചേ​ർ​ന്നു​നി​ൽ​ക്ക​ണ​മെ​ന്നും സെ​മി​നാ​റി​ലെ പ്ര​ഭാ​ഷ​ക​ർ ആ​ഹ്വാ​നം ചെ​യ്തു.

ഖൈ​താ​ൻ ഇ​ന്ത്യ​ൻ ക​മ്യൂ​ണി​റ്റി സ്കൂ​ൾ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച സെ​മി​നാ​റി​ൽ ഫ​ർ​വാ​നി​യ സോ​ൺ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഷ​ബീ​ർ സ​ല​ഫി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ‘വ്യ​ക്തി​നി​യ​മം: വി​ശ്വാ​സ​വും രാ​ഷ്ട്രീ​യ​വും’ എ​ന്ന വി​ഷ​യ​ത്തി​ൽ കെ.​സി. മു​ഹ​മ്മ​ദ് ന​ജീ​ബ് വി​ഷ​യ​മ​വ​ത​രി​പ്പി​ച്ചു.

കെ.​കെ.​ഐ.​സി സെ​മി​നാ​ർ സ​ദ​സ്സ്

കു​വൈ​ത്തി​ലെ വി​വി​ധ മ​ത, രാ​ഷ്ട്രീ​യ സം​ഘ​ട​ന​ക​ളെ പ്ര​തി​നി​ധാ​നം​ചെ​യ്ത്, ഫാ. ​സു​ബി​ൻ ജോ​ൺ(​മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് ച​ർ​ച്ച്), ചെ​സ്സി​ൽ ചെ​റി​യാ​ൻ രാ​മ​പു​രം (കോ​ൺ​ഗ്ര​സ്), ഹാ​രി​സ് വ​ള്ളി​യോ​ത്ത് (കെ.​കെ.​എം.​സി.​സി), സെ​മി​ൻ ആ​സ്മി​ൻ (കേ​ര​ള അ​സോ​സി​യേ​ഷ​ൻ), ശ​രീ​ഫ് പി.​ടി(​കെ.​ഐ.​ജി), കെ.​കെ.​ഐ.​സി കേ​ന്ദ്ര ആ​ക്ടി​ങ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ​ൻ.​കെ. അ​ബ്ദു​സ്സ​ലാം എ​ന്നി​വ​ർ സം​സാ​രി​ച്ചു. കേ​ന്ദ്ര ദ​അ​വ സെ​ക്ര​ട്ട​റി പി.​എ​ൻ. അ​ബ്ദു​റ​ഹ്മാ​ൻ സ​മാ​പ​ന പ്ര​സം​ഗം ന​ട​ത്തി. ഫ​ർ​വാ​നി​യ സോ​ൺ ഭാ​ര​വാ​ഹി​ക​ളാ​യ ജ​അ​ഫ​ർ ലു​ലു സ്വാ​ഗ​ത​വും മു​നീ​ർ ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Personal LawsKKIC Seminar
News Summary - Different Personal Laws Part of Freedom of Faith - KKIC Seminar
Next Story