ഭിന്നശേഷിക്കാർ സമൂഹത്തിന്റെ അവിഭാജ്യ ഘടകം -മന്ത്രി
text_fieldsകുവൈത്ത് സിറ്റി: ഭിന്നശേഷിക്കാർ സമൂഹത്തിന്റെ അവിഭാജ്യ ഘടകമാണെന്നും രാജ്യത്തിന്റെ വികസനത്തിന് സജീവമായ സംഭാവന നൽകുന്നവരാണെന്നും സാമൂഹിക, കുടുംബ, ബാല്യകാല കാര്യ മന്ത്രി ഡോ. അംതൽ അൽ ഹുവൈല. ലോക ഭിന്നശേഷി ദിനാചരണത്തോടനുബന്ധിച്ച് പബ്ലിക് അതോറിറ്റി ഫോർ ഡിസെബിലിറ്റി അഫയേഴ്സ് സംഘടിപ്പിച്ച പരിപാടിയെ കുറിച്ച് വിശദീകരിക്കുകയായിരുന്നു മന്ത്രി.
ഭിന്നശേഷിക്കാരുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിനും അവരുടെ സജീവ പങ്കാളിത്തം വർധിപ്പിക്കുന്നതിനുമുള്ള ശ്രമങ്ങൾ തുടരേണ്ടതിന്റെ പ്രാധാന്യവും മന്ത്രി അൽ ഹുവൈല ചൂണ്ടിക്കാട്ടി.ഭിന്നശേഷിക്കാരുടെ പ്രശ്നങ്ങൾക്ക് കുവൈത്ത് മുൻഗണന നൽകിയിട്ടുണ്ട്.
ഇത്തരക്കാരുടെ അഭിലാഷങ്ങൾ സാക്ഷാത്കരിക്കുന്നതിനും അവകാശങ്ങളും സേവനങ്ങളും ഉറപ്പാക്കുന്നതിനുമുള്ള നിയമവും മന്ത്രി സൂചിപ്പിച്ചു.ഭിന്നശേഷിക്കാരുടെ കഴിവുകളും സർഗാത്മകതയും ഉയർത്തിക്കാട്ടുന്നതിനായാണ് വാർഷിക ചടങ്ങ് സംഘടിപ്പിച്ചതെന്ന് പബ്ലിക് അതോറിറ്റി ഫോർ ഡിസെബിലിറ്റി അഫയേഴ്സ് ഉദ്യോഗസ്ഥ ഡോ. ഷൈമ അൽ ഖത്താൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.