ഡിജിറ്റൽ സേവനങ്ങൾ വിപുലപ്പെടുത്തും -മന്ത്രി
text_fieldsകുവൈത്ത് സിറ്റി: എല്ലാ സേവനങ്ങളും ഡിജിറ്റലൈസ് ചെയ്യുന്നതിൽ മന്ത്രാലയം ശ്രദ്ധ കേന്ദ്രീകരിക്കുന്നതായി സാമൂഹിക, കുടുംബ, ബാലകാര്യ മന്ത്രി ഡോ. അംതൽ അൽ ഹുവൈല. അമീർ ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹിന്റെ പ്രത്യേക നിർദേശം ഇതിനുണ്ടെന്നും മന്ത്രി ഉണർത്തി.
ജാബിർ അൽ അലി കോഓപറേറ്റിവ് സൊസൈറ്റിയുടെ കല്യാണമണ്ഡപം ഉദ്ഘാടനത്തിനുശേഷം സംസാരിക്കുകയായിരുന്നു ഡോ. അംതൽ അൽ ഹുവൈല. പൗരന്മാർക്ക് ഏറ്റവും മികച്ച സേവനങ്ങൾ സുഗമമാക്കുന്നതിനും നൽകുന്നതിനും മന്ത്രാലയം ശ്രമിക്കുന്നു. 68 കല്യാണമണ്ഡപങ്ങളും സൊസൈറ്റി സെന്ററുകളും ഓൺലൈൻ ബുക്കിങ്ങിന് ഉടൻ സജ്ജമാകുമെന്ന് അവർ ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.