ഡിജിറ്റല്‍വത്കരണം; കുവൈത്തും ഗൂഗിൾ ക്ലൗഡും കൈകോർക്കുന്നു
text_fieldsകുവൈത്ത് സിറ്റി: അതിവേഗ ഡിജിറ്റല്‍വത്കരണ പദ്ധതി യാഥാർഥ്യമാക്കുന്നതിന്റെ ഭാഗമായി ഗൂഗിൾ ക്ലൗഡ് കുവൈത്ത് സര്‍ക്കാറുമായി കൈകോര്‍ക്കുന്നു. കുവൈത്ത് ഡയറക്ട് ഇൻവെസ്റ്റ്മെന്റ് പ്രമോഷൻ അതോറിറ്റി, സെൻട്രൽ ഏജൻസി ഫോർ ഇൻഫർമേഷൻ ടെക്നോളജി, കമ്യൂണിക്കേഷൻ ആൻഡ് ഇൻഫർമേഷൻ ടെക്നോളജി റഗുലേറ്ററി എന്നിവയുമായി സഹകരിച്ചാകും ഗൂഗിൾ ക്ലൗഡിന്റെ കുവൈത്തിലെ പ്രവര്‍ത്തനം.
മേഖല കമ്പ്യൂട്ടര്‍ ഹബ് ആയി മാറുന്നതോടെ കുവൈത്തിന് നിരവധി നേട്ടങ്ങള്‍ ഉണ്ടാകും. അതിവേഗം ഡിജിറ്റല്‍വത്കരണ പദ്ധതി നടപ്പാക്കുന്ന കുവൈത്തിലെ വിവരവിനിമയ മേഖലയുടെ വികസനത്തിന് വേഗം കൈവരാന്‍ സഹായിക്കുന്നതാണ് ഗൂഗിള്‍ ക്ലൗഡ്. പൊതു ജനങ്ങള്‍ക്ക് നല്കുന്ന സേവനങ്ങള്‍ ഡിജിറ്റൈസ് ചെയ്യുന്നതിനും സര്‍ക്കാര്‍ ജീവനക്കാരുടെ ഉൽപാദനക്ഷമത വർധിപ്പിക്കുന്നതിനും ഗൂഗിള്‍ ക്ലൗഡുമായുള്ള സഹകരണം സഹായകരമാകുമെന്നാണ് കരുതുന്നത്. ഗൂഗിള്‍ മാനേജ്മെന്റ് ടൂളുകള്‍, ഡേറ്റ അനലിറ്റിക്സ്, സൈബർ സുരക്ഷ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, മെഷീൻ ലേണിങ് തുടങ്ങിയ ക്ലൗഡ് സേവനങ്ങളാണ് ഗൂഗിള്‍ നല്‍കുന്നത്. കുവൈത്ത് വിഷൻ 2035ന്റെ ഭാഗമായി കൂടിയാണ് ഗൂഗിൾ ക്ലൗഡുമായി സഹകരിക്കുന്നത്. മിഡിൽ ഈസ്റ്റിൽ ഗൂഗിൾ ക്ലൗഡിന്റെ വിപുലീകരണത്തിലെ പ്രധാന നാഴികക്കല്ലാണ് കുവൈത്തുമായുള്ള കരാറെന്ന് ഗൂഗിൾ ക്ലൗഡ് ചീഫ് എക്സിക്യൂട്ടിവ് ഓഫിസർ തോമസ് കുര്യൻ പറഞ്ഞു. ഗൂഗിൾ ക്ലൗഡിന്റെ വരവ് കുവൈത്തിലെ ഡിജിറ്റൈസേഷൻ വേഗം വർധിപ്പിക്കുമെന്നും ഐ.ടി രംഗത്ത് കൂടുതല്‍ അവസരങ്ങൾ സൃഷ്ടിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.