ദിൽഷിദ നാസറിന് കെ.ഐ.ജി ബിൽഖീസ് യൂനിറ്റിന്റെ ആദരം
text_fieldsകുവൈത്ത് സിറ്റി: പഠനം പൂർത്തിയാക്കി യു.എ.ഇയിൽ ജോലി നേടിയ കുവൈത്ത് പ്രവാസി വിദ്യാർഥിനി ദിൽഷിദ നാസറിന് കെ.ഐ.ജി ബൽഖീസ് യൂനിറ്റ് ആദരവ് നൽകി. എൻ.എം.കെ ഇലക്ട്രോണിക് ട്രെഡിങ് കമ്പനിയിൽ അക്കൗണ്ടൻറായി ജോലി ലഭിച്ച ദിൽഷിദ പ്രവാസി ദമ്പതികളായ അബ്ദുന്നാസറിന്റെയും റസിയയുടെയും മകളാണ്. ജലീബ് പാർക്കിൽ ഈദ് ഗാഹ് വേദിയിൽ വെച്ച് നടന്ന ചടങ്ങിൽ അപ്സര മഹമൂദ് മെമന്റോ കൈമാറി. ഫവാസ് മഹമൂദ്, കെ.ഐ.ജി ഏരിയ പ്രസിഡൻറ് മുനീർ മഠത്തിൽ, സെക്രട്ടറി ഷാ അലി, യൂനിറ്റ് പ്രസിഡന്റ് ജസീൽ ചെങ്ങളാൻ, സെക്രട്ടറി അൻവർ സാദത്ത്, അനീസ് ഫാറൂഖി, ഫായിസ് അബ്ദുല്ല, ഷമീർ, ഖാലിദ്, ഷംസുദ്ദീൻ കാട്ടൂർ തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.