മദ്റസകൾ അടച്ചുപൂട്ടണമെന്ന നിർദേശം മതേതര വിരുദ്ധം -കെ.എം.സി.സി
text_fieldsകുവൈത്ത് സിറ്റി: മദ്റസകൾ അടച്ചുപൂട്ടണമെന്ന ദേശീയ ബാലാവകാശ കമീഷന്റെ നിർദേശം മതേതര വിരുദ്ധവും ഭരണഘടന അവകാശങ്ങളുടെ ലംഘനവുമാണെന്ന് കുവൈത്ത് കെ.എം.സി.സി സംസ്ഥാന സെക്രേട്ടറിയറ്റ് അഭിപ്രായപ്പെട്ടു. മതം പഠിക്കാനും അനുഷ്ഠിക്കാനും പ്രചരിപ്പിക്കാനും ഇന്ത്യയിലെ ഓരോ പൗരനും ഭരണഘടന അവസരം നൽകുന്നുണ്ട്.
കുവൈത്ത് കെ.എം.സി.സി സംസ്ഥാന പ്രസിഡന്റ് നാസർ അൽ മഷ്ഹൂർ തങ്ങൾ അധ്യക്ഷത വഹിച്ചു. റഊഫ് മഷ്ഹൂർ, ഇഖ്ബാൽ മാവിലാടം, എം.കെ. റസാഖ്, ഫാറൂഖ് ഹമദാനി, എം.ആർ. നാസർ, ഡോ. മുഹമ്മദലി, സിറാജ് എരഞ്ഞിക്കൽ, ഗഫൂർ വയനാട്, ഷാഹുൽ ബേപ്പൂർ, ഫാസിൽ കൊല്ലം, സലാം പട്ടാമ്പി എന്നിവർ സംസാരിച്ചു.
ജനറൽ സെക്രട്ടറി മുസ്തഫ കാരി സ്വാഗതവും ട്രഷറർ ഹാരിസ് വള്ളിയോത്ത് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.