ദുരന്ത പ്രതിരോധം; അറബ് മേഖല യോഗം കുവൈത്തിൽ
text_fieldsകുവൈത്ത് സിറ്റി: ആറാമത് ‘അറബ് റീജനൽ ഫോറം ഫോർ ഡിസാസ്റ്റർ റിസ്ക് റിഡക്ഷൻ’ ഒക്ടോബറിൽ കുവൈത്തിൽ നടക്കും. കുവൈത്ത് ഒന്നാം ഉപമന്ത്രിയും പ്രതിരോധ-ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് യൂസഫ് സൗദ് അസ്സബാഹ് ഫോറത്തിന് നേതൃത്വം നൽകും. ദുരന്ത പ്രതിരോധ മാർഗങ്ങൾ ഫലപ്രദമായി നടപ്പാക്കുന്നതിനുള്ള മാർഗങ്ങൾ ഫോറത്തിൽ ചർച്ച ചെയ്യും. ഡിസാസ്റ്റർ റിസ്ക് റിഡക്ഷൻ 2015-2030 ലെ ചട്ടക്കൂടിലെ പുരോഗതി ഫോറം ചർച്ച ചെയ്യും. അടുത്ത മൂന്ന് വർഷത്തിനുള്ളിൽ നടപ്പാക്കേണ്ട ദുരന്തസാധ്യത കുറക്കുന്നതിനുള്ള തന്ത്രവും വികസിപ്പിക്കും. ഫോറത്തിന്റെ ഒരുക്കങ്ങൾ ചർച്ച ചെയ്യുന്നതിനായി കുവൈത്ത് ഫയർ ഫോഴ്സ് (കെ.എഫ്.എഫ്) ആക്ടിങ് ചീഫ് ലഫ്റ്റനന്റ് ജനറൽ ഖാലിദ് ഫഹദ് യുനൈറ്റഡ് നേഷൻസ് ഓഫിസ് ഫോർ ഡിസാസ്റ്റർ റിസ്ക് റിഡക്ഷൻ (യു.എൻ.ഡി.ആർ.ആർ) അറബ് രാജ്യങ്ങൾക്കായുള്ള റീജനൽ മേധാവി നോറ അച്ച്കറുമായി കൂടിക്കാഴ്ച നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.