ഒരുമ അംഗങ്ങൾക്ക് തക്കാര റസ്റ്റാറൻറിൽ ഡിസ്കൗണ്ട്
text_fieldsകുവൈത്ത് സിറ്റി: ഒരുമ സാമൂഹിക ക്ഷേമ പദ്ധതിയിലെ അംഗങ്ങൾക്ക് തക്കാര റസ്റ്റാറൻറിൽ അര ദീനാർ ഡിസ്കൗണ്ട് ഒാഫർ ലഭിക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. കെ.െഎ.ജി കേന്ദ്ര കൂടിയാലോചന സമിതിയംഗം സാബിക് യൂസുഫ്, എം.കെ. അബ്ദുൽ ഗഫൂർ, അബ്ദുൽ ജലീൽ, എസ്.എ.പി. ഷറഫുദ്ദീൻ, അബ്ദുല്ല ഫൈസൽ, മൊയ്തീൻകുട്ടി, ശുഹൈബ്, സി. ഷാനവാസ് എന്നിവർ തക്കാര സന്ദർശിച്ചു.
തക്കാര മാനേജ്മെൻറ് പ്രതിനിധികളായ അബ്ദുൽ റഷീദ്, ഷിബിൽ റഷീദ് എന്നിവർ സംബന്ധിച്ചു. കെ.ഐ.ജി കുവൈത്തിെൻറ ആഭിമുഖ്യത്തിൽ നടത്തുന്ന പ്രവാസിക്ഷേമ പദ്ധതിയാണ് ഒരുമ. രണ്ടര ദീനാർ നൽകി പദ്ധതിയിൽ ഒരു വർഷത്തേക്ക് അംഗത്വമെടുക്കാം.
ഈ കാലയളവിനിടയിൽ മരിക്കുന്ന അംഗങ്ങളുടെ നോമിനിക്ക് രണ്ടുലക്ഷം രൂപ സഹായധനം നൽകും. തുടർച്ചയായി അഞ്ചു വർഷം അംഗമായി തുടരുന്നയാളാണെങ്കിൽ മൂന്നുലക്ഷം രൂപയും പദ്ധതി ആരംഭിച്ച 2012 മുതൽ അംഗമാണെങ്കിൽ നാലുലക്ഷം രൂപയുമാണ് ലഭിക്കുക.
അംഗങ്ങളുടെ ഹൃദയ ശസ്ത്രക്രിയ (ബൈപാസ്), ഹൃദയസംബന്ധമായ ആൻജിയോപ്ലാസ്റ്റി, പക്ഷാഘാതം , കാൻസർ, കിഡ്നി ഡയാലിസിസ് എന്നിവക്ക് പരമാവധി 25,000 രൂപ ചികിത്സാസഹായം നൽകും. രണ്ടുമാസം നീളുന്ന അംഗത്വ കാമ്പയിൻ ജനുവരി 31ന് സമാപിക്കും. കാമ്പയിൻ കാലയളവിൽ മാത്രമാണ് അംഗത്വമെടുക്കാനും പുതുക്കാനും കഴിയുക.
കൂടുതൽ വിവരങ്ങൾക്കും അംഗത്വമെടുക്കാനും അബ്ബാസിയ 60022820, ഫർവാനിയ 55608126, കുവൈത്ത് സിറ്റി 94473617, റിഗ്ഗായ് 60365614, സാൽമിയ 66876943, അബൂഹലീഫ 97220839, ഫഹാഹീൽ 66610075 എന്നീ നമ്പറുകളിൽ ബന്ധപ്പെടണം. www.orumakuwait.com വെബ്സൈറ്റ് വഴിയും അംഗത്വമെടുക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.