ഒാണസദ്യ കിറ്റ് വിതരണം
text_fieldsകുവൈത്ത് സിറ്റി: ഗൾഫ് ഇന്ത്യൻ സോഷ്യൽ സർവിസ് ഓണസദ്യ കിറ്റുകൾ വിതരണം ചെയ്തു. കോവിഡ് 19 സുരക്ഷ മുൻകരുതലുകൾ പാലിച്ച് സംഘടിപ്പിച്ച ചടങ്ങിൽ പ്രവാസി ലീഗൽ സെൽ കുവൈത്ത് കൺട്രി ഹെഡ് ബാബു ഫ്രാൻസിസ് വിതരണോദ്ഘാടനം നിർവഹിച്ചു.
സംഘടന ചെയർമാൻ ഹമീദ് പാലേരി, പ്രസിഡൻറ് അശോകൻ തിരുവനന്തപുരം, ജനറൽ സെക്രട്ടറി പ്രകാശ് ചിറ്റഴത്ത്, ട്രഷറർ മോഹനൻ, പി.ആർ.ഒ അജിത്ത്, വനിത വേദി പ്രസിഡൻറ് ബിന്ദു രവീന്ദ്രൻ, സാമൂഹിക പ്രവർത്തകൻ തോമസ് പള്ളിക്കൽ എന്നിവർ പങ്കെടുത്തു. കോവിഡ് പശ്ചാത്തലത്തിൽ മറ്റ് ഓണാഘോഷ പരിപാടികൾ ഒഴിവാക്കി സംഘടിപ്പിച്ച ചടങ്ങിൽ ലോക്ഡൗൺ കാലഘട്ടത്തിൽ വിവിധ മേഖലകളിൽ സേവനം നൽകിയവരെ ആദരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.