മീഡിയ വണ്‍ ഷോര്‍ട്ട് ഫിലിം പുരസ്കാരങ്ങൾ വിതരണം ചെയ്തു
text_fieldsമാംഗോ ഹൈപ്പർ മാർക്കറ്റ് എം.ഡി റഫീഖ് പുരസ്കാരം കൈമാറുന്നു
കുവൈത്ത് സിറ്റി: മീഡിയവണ്‍ സംഘടിപ്പിച്ച ഷോര്‍ട്ട് ഫിലിം മത്സര പുരസ്കാരങ്ങൾ വിതരണം ചെയ്തു. ഖൈത്താന്‍ രാജധാനി ഹോട്ടലില്‍ നടന്ന ചടങ്ങിൽ വിജയികള്‍ പുരസ്കാരം ഏറ്റുവാങ്ങി. മികച്ച ഹ്രസ്വചിത്രത്തിനുള്ള പുരസ്കാരം ‘ഡോറ’യുടെ സംവിധായകന് മനോജ് കപ്പാടും, മികച്ച പ്രവാസി ഹ്രസ്വചിത്രത്തിനുള്ള അവാര്‍ഡ് ‘മബ്റൂക്ക്’ സംവിധായിക ടി.കെ. ശരണ്യ ദേവിയും, ഹ്രസ്വചിത്രത്തിനുള്ള മത്സരത്തില്‍ രണ്ടാം സ്ഥാനം നേടിയ 2.43 ഷോര്‍ട്ട് ഫിലിം അവാര്‍ഡ് രതീഷ് അമ്മാസും, മികച്ച ഷോര്‍ട്ട് ഫിലിമിനുള്ള പ്രേക്ഷക അവാര്‍ഡ് നേടിയ ‘സ്വർഗത്തിലെ കുട്ടികൾ’ക്കുള്ള പുരസ്കാരം സംവിധായിക ശരണ്യ ദേവിയും ഏറ്റുവാങ്ങി.
ലുലു എക്സ്ചേഞ്ച് ഓപ്പറേഷൻ ഹെഡ് ഷെഫാസ് അഹമ്മദ് പുരസ്കാരം കൈമാറുന്നു
മാംഗോ ഹൈപ്പർ മാർക്കറ്റ് ആയിരുന്നു മത്സരത്തിന്റെ മുഖ്യ പ്രായോജകര്‍. അഡ്രസ് ലൈഫ് സ്റ്റൈലും, ലുലു എക്സ്ചേഞ്ചുമായിരുന്നു കോ സ്പോൺസേഴ്സ്. മാംഗോ ഹൈപ്പർ മാർക്കറ്റ് എം.ഡി റഫീഖ്, ലുലു എക്സ്ചേഞ്ച് ഓപറേഷൻ ഹെഡ് ഷെഫാസ് അഹമ്മദ്, ബി.ഇ.സി എക്സ്ചേഞ്ച് സി.ഇ.ഒ മാത്യൂസ് വര്‍ഗീസ്, അഡ്രസ് പ്രതിനിധി ഷബീറിനുവേണ്ടി പി.ടി. ശരീഫ് എന്നിവർ വിജയികള്‍ക്ക് പുരസ്കാരങ്ങള്‍ സമ്മാനിച്ചു. മീഡിയവൺ കുവൈത്ത് മാനേജർ ഫൈസൽ മഞ്ചേരി അധ്യക്ഷത വഹിച്ചു.
ബി.ഇ.സി എക്സ്ചേഞ്ച് സി.ഇ. ഒ മാത്യു വർഗീസ് പുരസ്കാരം കൈമാറുന്നു
മീഡിയവൺ എക്സിക്യുട്ടിവ് കമ്മിറ്റി അംഗം ഫിറോസ് ഹമീദ് സ്വാഗതവും, റിപ്പോർട്ടർ സലീം കോട്ടയിൽ നന്ദിയും പറഞ്ഞു. മെട്രോ മെഡിക്കൽ ഗ്രൂപ് ചെയർമാൻ ഹംസ പയ്യന്നൂർ, മെഡക്സ് മെഡിക്കൽ കെയർ പ്രസിഡൻറും സി.ഇ.ഒയുമായ വി.പി. മുഹമ്മദലി, അൽ അൽസാരി എക്സ്ചേഞ്ച് ജനറൽ മാനേജർ അബ്ദുറഹ്മാൻ, ജോയ് ആലുക്കാസ് എക്സ്ചേഞ്ച് ഡി.ജി.എം അബ്ദുൽ അസീസ് മാട്ടുവയൽ, ജോയ് ആലുക്കാസ് ജ്വല്ലറി കൺട്രിഹെഡ് വിനോദ്, അൽമുല്ല എക്സ്ചേഞ്ച് മാർക്കറ്റിങ് മാനേജർ ഹുസൈഫ, ലുലു ഹൈപ്പർ ജി.എം അബ്ദുൽ ഖാദർ, ടോം ആൻഡ് ജെറി എം.ഡി ഷബീർ മണ്ടോളി, വിജയൻ നായർ തുടങ്ങി സാമൂഹിക-ബിസിനസ് - സാംസ്കാരിക രംഗത്തെ പ്രമുഖർ സംബന്ധിച്ചു.
പി.ടി ശരീഫ് പുരസ്കാരം കൈമാറുന്നു
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.