കെ.എം.സി.സി ബേപ്പൂർ മണ്ഡലം കമ്മിറ്റി സഹായ വിതരണം
text_fieldsകുവൈത്ത് സിറ്റി: കുവൈത്ത് കെ.എം.സി.സി ബേപ്പൂർ മണ്ഡലം കമ്മിറ്റി ചാലിയം ഹെൽത്ത് സെൻററിലേക്ക് വാക്കറും ബേപ്പൂർ മണ്ഡലം യൂത്ത് ലീഗ് കമ്മിറ്റിക്ക് അണുനശീകരണ യന്ത്രത്തിനുള്ള തുകയും ചാലിയം തീരദേശ മേഖലയിലേക്ക് ഭക്ഷണ കിറ്റും വിതരണം ചെയ്തു. മണ്ഡലം പ്രവർത്തക സമിതി അംഗം ഷാഹുൽ കരുവൻതിരുത്തി സ്വാഗതം പറഞ്ഞു. ഗ്ലോബൽ കെ.എം.സി.സി ചെയർമാൻ അസീസ് കറുത്തേടത്ത് അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് ദേശീയ സമിതി അംഗം ഷാഫി ചാലിയം ഉദ്ഘാടനം നിർവഹിച്ചു.
അണുനശീകരണ യന്ത്രത്തിനുള്ള തുക ബേപ്പൂർ മണ്ഡലം വൈറ്റ് ഗാർഡ് കോഒാഡിനേറ്റർ സലാം അരക്കിണർ ഏറ്റുവാങ്ങി. ചാലിയം ഹെൽത്ത് സെൻററിനുള്ള വാക്കർ മുസ്ലിം ലീഗ് മണ്ഡലം ട്രഷറർ ആരിഫ് തങ്ങൾ ഹെൽത്ത് സെൻറർ പാലിയേറ്റിവ് ചാർജ് ബിന്ദു, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ഷൈജു, റമീൽ എന്നിവർക്ക് കൈമാറി. തീരദേശ മേഖലയിലേക്കുള്ള ഭക്ഷണ കിറ്റ് പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡൻറ് കാസിം ചാലിയം രണ്ടാം വാർഡ് മുസ്ലിം ലീഗ് പ്രസിഡൻറ് കെ.വി. കാദർ കോയക്ക് കൈമാറി.
പഞ്ചായത്ത് മുസ്ലിം ലീഗ് ഭാരവാഹികളായ സി.സി. ബാവ, സൈനുൽ ആബിദീൻ തങ്ങൾ, ജലീൽ ചാലിയം, മണ്ഡലം യൂത്ത് ലീഗ് ഭാരവാഹികളായ ശിഹാബ് നല്ലളം, വാഹിദ് കല്ലമ്പാറ, കെ.എം.സി.സി നേതാക്കളായ ഹസ്സൻ കോയ, കെ.കെ. മൊയ്തീൻ കോയ എന്നിവർ പങ്കെടുത്തു. അലിയാസ് ബാവ നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.