കർഫ്യൂ കാലത്ത് ആശ്വാസമായി സന്നദ്ധ സംഘടനകളുടെ ഭക്ഷണവിതരണം
text_fieldsകുവൈത്ത് സിറ്റി: കോവിഡ് പ്രതിരോധത്തിനായി ഏർപ്പെടുത്തിയ ഭാഗിക കർഫ്യൂ സൃഷ്ടിച്ച ആഘാതത്തിനിടയിൽ ആശ്വാസമായി സന്നദ്ധ സംഘടനകളുടെ ഭക്ഷണ വിതരണം. കഴിഞ്ഞദിവസങ്ങളിൽ രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിൽ പാകം ചെയ്ത ഭക്ഷണപ്പൊതികൾ വിതരണം ചെയ്തു. ഭക്ഷണം വാങ്ങാനെത്തിയവരുടെ നീണ്ട നിര റോഡരികുകളിലെ ചെറു മൈതാനങ്ങളിൽ കാണാമായിരുന്നു.
കഴിഞ്ഞവർഷം കർഫ്യൂവും ലോക്ഡൗണും ഏർപ്പെടുത്തിയ ഘട്ടത്തിലും സർക്കാറിെൻറയും സന്നദ്ധ സംഘടനകളുടെയും നേതൃത്വത്തിൽ വിപുലമായ ഭക്ഷണ വിതരണം നടന്നിരുന്നു. പൂർണ കർഫ്യൂ ഏർപ്പെടുത്താത്തതിനാൽ ഇപ്പോൾ അത്ര പ്രയാസം ഇല്ല. പകൽ ആളുകൾക്ക് ജോലിക്ക് പോകാൻ കഴിയുന്നുണ്ട്. പ്രവർത്തന സമയം ഗണ്യമായി കുറഞ്ഞതിനാൽ ചെറുകിട വ്യാപാരികൾ ഉൾപ്പെടെ പ്രയാസം അനുഭവിക്കുന്നുണ്ട്.
വൈകുന്നേരങ്ങളിലെ കച്ചവടത്തെ ആശ്രയിച്ച് കഴിഞ്ഞിരുന്ന തട്ടുകടകൾ പോലെയുള്ളവരെയാണ് ഏറെ ബാധിച്ചത്. ടാക്സി തൊഴിലാളികളെയും ഭാഗിക കർഫ്യൂ നന്നായി ബാധിച്ചു.
പ്രവാസി സംഘടനകളും കഴിഞ്ഞവർഷം വ്യാപകമായി ഭക്ഷണ വിതരണവും മറ്റു ജീവകാരുണ്യ പ്രവർത്തനങ്ങളും നടത്തിയിരുന്നു. വലിയ പ്രതിസന്ധി ഇല്ലാത്തതിനാൽ ഇപ്പോൾ പ്രവാസി സംഘടനകൾ അത്തരം പ്രവർത്തനങ്ങൾ കാര്യമായി നടത്തുന്നില്ല. പൂർണ കർഫ്യൂ ഏർപ്പെടുത്തേണ്ടിവന്നാൽ ജനജീവിതത്തെ കാര്യമായി ബാധിക്കും. ഇനിയൊരു പൂർണ കർഫ്യൂ താങ്ങാനുള്ള ശേഷി ചെറുകിട സംരംഭങ്ങൾക്ക് ഇല്ല. സംഘടനകൾക്കും വിപുലമായ കിറ്റ് വിതരണത്തിന് സാമ്പത്തിക ശേഷി ഇല്ലാതായിട്ടുണ്ട്.
പിരിവ് നടത്തുന്നതിനും ഇപ്പോഴത്തെ സാഹചര്യത്തിൽ പരിമിതിയുണ്ട്. ഇൗ കോവിഡ് കാലത്ത് സർക്കാറിെൻറയും കുവൈത്തി സന്നദ്ധ സംഘടനകളുടെയും കാരുണ്യം പ്രവാസികൾക്ക് വലിയ ആശ്വാസമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.