വെൽഫെയർ കേരള കുവൈത്ത് ജില്ല ഭാരവാഹി യോഗം
text_fieldsകുവൈത്ത് സിറ്റി: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ വിലയിരുത്താനും പാർട്ടിയുടെ വിജയത്തിലെ സന്തോഷം പങ്കുവെക്കാനും വെൽഫെയർ കേരള കുവൈത്ത് ജില്ല കമ്മിറ്റി അംഗങ്ങൾ ഒാൺലൈനിൽ ഒത്തുചേർന്നു. കേന്ദ്ര തെരഞ്ഞെടുപ്പ് സെക്രട്ടറി സിറാജ് സ്രാമ്പിക്കൽ സ്വാഗതം പറഞ്ഞു.
കേന്ദ്ര പ്രസിഡൻറ് റസീന മൊഹിയുദ്ദീൻ ഉദ്ഘാടനം നിർവഹിച്ചു. വെൽഫെയർ പാർട്ടിയുടെ വിജയത്തിനായി രാപ്പകലില്ലാതെ പരിശ്രമിച്ച പ്രവർത്തകരെ അവർ അഭിനന്ദിച്ചു. ജില്ല കമ്മിറ്റികൾ സ്തുത്യർഹമായ പ്രവർത്തനമാണ് കാഴ്ചവെച്ചത് എന്ന് അവർ പറഞ്ഞു. തെരഞ്ഞെടുപ്പ് കമ്മിറ്റി കൺവീനർ ഷൗക്കത്ത് വളാഞ്ചേരി അധ്യക്ഷത വഹിച്ചു. ജില്ല പ്രസിഡൻറുമാർ പ്രവർത്തനങ്ങൾ വിശദീകരിച്ചു. വിവിധ ജില്ല കമ്മിറ്റി പ്രതിനിധികളായ ഇളയത് ഇടവ, അൻഷാദ് (തിരുവനന്തപുരം), സിജിൽ ഖാൻ, ബിന്ദു, (കോട്ടയം), അരുൺകുമാർ, ഹിദായത്തുല്ല (ആലപ്പുഴ), അമ്മു, നബീസ കാദർ (ഇടുക്കി), ജോയ് ഫ്രാൻസിസ്, കുമാരി ജോർജ്, ഫൈസൽ വടക്കേകാട് (തൃശൂർ), അൻവർ സാദത്ത് എഴുവന്തല (പാലക്കാട്), റഫീഖ് ബാബു (മലപ്പുറം), ലായിക് അഹ്മദ്, നൗഫൽ (കോഴിക്കോട്), മഞ്ജു മോഹൻ, ഗിരീഷ് വയനാട് (വയനാട്), പി.ടി.പി. ആയിഷ (കണ്ണൂർ), ടി.പി. റഫീഖ് (കാസർകോട്) എന്നിവർ സംസാരിച്ചു. വകുപ്പ് കൺവീനർമാരായ ഗിരീഷ് വയനാട് ഖലീലുറഹ്മാൻ, നഈം, എം.കെ. ഗഫൂർ, റഫീഖ് ബാബു എന്നിവർ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ വിശദീകരിച്ചു.
ജോയ് ഫ്രാൻസിസ്, കുമാരി ജോർജ്, എം.കെ. ഗഫൂർ എന്നിവർ ഗാനങ്ങൾ ആലപിച്ചു. ചർച്ചകൾ ക്രോഡീകരിച്ച് ജനറൽ സെക്രട്ടറി അൻവർ ഷാജി സംസാരിച്ചു. തെരഞ്ഞെടുപ്പ് അസിസ്റ്റൻറ് സെക്രട്ടറി അഷ്ക്കർ മാളിയേക്കൽ നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.