ഇസ്രായേൽ ആക്രമണം ഇരട്ടത്താപ്പോടെ നേരിടരുത് -കുവൈത്ത്
text_fieldsകുവൈത്ത് സിറ്റി: ഗസ്സയിൽ ഇസ്രായേൽ അധിനിവേശസേന നടത്തുന്ന തുടർച്ചയായ ആക്രമണത്തെ കുവൈത്ത് അപലപിച്ചു. ഇസ്രായേൽ ആക്രമണം ഇരട്ടത്താപ്പോടെ നേരിടരുതെന്നും ഫലസ്തീൻ ജനതയെ സംരക്ഷിക്കണമെന്നും അന്താരാഷ്ട്ര സമൂഹത്തോട് കുവൈത്ത് ആഹ്വാനംചെയ്തു. കഴിഞ്ഞ ദിവസങ്ങളിൽ ഐക്യരാഷ്ട്രസഭയുടെ നിയർ ഈസ്റ്റിലെ ഫലസ്തീൻ അഭയാർഥികൾക്കായുള്ള യു.എൻ റിലീഫ് ആൻഡ് വർക്സ് ഏജൻസി (യു.എൻ.ആർ.ഡബ്ല്യു.എ), നാസർ പീഡിയാട്രിക്സ് ആശുപത്രി, കുടിവെള്ള ടാങ്ക് എന്നിവയുൾപ്പെടെ സ്കൂളുകളെയും സർവകലാശാലകളെയും ലക്ഷ്യമിട്ടുള്ള ഭയാനകമായ കൂട്ടക്കൊലകളെ കുവൈത്ത് വിദേശകാര്യ മന്ത്രാലയം ശക്തമായി എതിർത്തു.
എല്ലാ അന്താരാഷ്ട്ര നിയമങ്ങളുടെയും കൺവെൻഷനുകളുടെയും ലംഘനമാണ് ഇസ്രായേൽ നടത്തുന്നത്. ഫലസ്തീൻ സിവിലിയന്മാരെ ലക്ഷ്യംവെച്ചുള്ള അധിനിവേശസേനയുടെ തുടർച്ചയായ ആക്രമണത്തിൽ കുവൈത്തിന്റെ എതിർപ്പ് വീണ്ടും പ്രകടിപ്പിക്കുന്നു. വെടിനിർത്തൽ കരാർ നടപ്പാക്കുന്നതിലൂടെ ഈ കൂട്ടക്കൊലകൾ അടിയന്തരമായി നിർത്തലാക്കാനുള്ള കുവൈത്തിന്റെ ആഹ്വാനവും വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ വാർത്തക്കുറിപ്പിൽ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.