പരിശ്രമങ്ങളെ പരിഹസിക്കരുത്; തണലേകുന്ന തണ്ടൊടിക്കരുത്
text_fieldsകോവിഡ് മൂലം ലക്ഷക്കണക്കിനാളുകളുടെ ജീവൻ പൊലിഞ്ഞത് മാത്രമല്ല, എത്രയോ മടങ്ങ് ആളുകെള സാമ്പത്തികമായും ശാരീരികമായും മാനസികമായും മുറിവേൽപിച്ച് വൈറസ് യാത്ര തുടരുകയാണല്ലോ. ലോക്ഡൗണും കർഫ്യൂവും കാരണം കുവൈത്തിലെ ഹോട്ടൽ മേഖല ഉൾപ്പെടെ ബിസിനസുകളുടെ സ്ഥിതി പരിതാപകരമാണ്. പകൽസമയങ്ങളിൽ മാത്രം കിട്ടുന്ന ചുരുങ്ങിയ ബിസിനസ് ആവശ്യങ്ങളുടെ പാതി പോലും പൂർത്തിയാക്കുന്നില്ല.
കഴിഞ്ഞ ലോക്ഡൗണിൽ വാടകയിനത്തിൽ വിട്ടുവീഴ്ച ചെയ്യാത്ത കെട്ടിട ഉടമകളും ജംഇയ്യയും ഈ പ്രാവശ്യവും അതേ നിലപാട് തന്നെയായിരിക്കും സ്വീകരിക്കുക. കഴിഞ്ഞ ലോക്ഡൗണിൽ വാടകയും ശമ്പളവും കൊടുക്കാൻ കഴിയാതെ നിരവധി റസ്റ്റാറൻറുകളാണ് പൂട്ടിയത്. ജീവിതത്തിൽ നേരിടേണ്ടിവരുന്ന സാഹചര്യങ്ങളെ നമുക്ക് പലപ്പോഴും മാറ്റാൻ കഴിയണമെന്നില്ല. എന്നാൽ, അവയോടുള്ള സമീപനത്തെയും മനോഭാവത്തെയും മാറ്റുന്നതിലുടെ ജീവിതം സജീവവും സന്തുഷ്ടവുമാക്കി മാറ്റാൻ നമുക്ക് കഴിയും. കാത്തിരിക്കാനുള്ള ക്ഷമ നമുക്കുണ്ടാവണം, ദുഃഖത്തിനപ്പുറം ഒരു സന്തോഷവും വരാനുണ്ട്. 'ഈ സമയവും കടന്നുപോകും'.
എല്ലാം അംഗീകരിക്കാനുള്ള മനക്കരുത്താണ് നമുക്ക് വേണ്ടത്. വഴുതിവീഴാതിരിക്കാൻ പ്രേരകമായ ചില കാരണങ്ങളാണ് ജീവിതത്തിെൻറ ഗതി നിർണയിക്കുന്നത്. തോൽക്കാതെ ജയിക്കുന്നയാൾക്ക് വിജയം ആസ്വദിക്കാനാകില്ല. സഞ്ചരിച്ച വഴികളും കയറിയ പടവുകളും ഓർക്കണം. കാരണം എന്നെങ്കിലും തിരിച്ചുനടക്കേണ്ടിവന്നാൽ അത് പരിഭ്രാന്തി കുറക്കും. വിശപ്പിെൻറ വേദന അറിഞ്ഞവർക്ക് മാത്രമേ വിശന്നുവലയുന്ന സഹജീവികളോട് സഹതാപവും വിശപ്പടക്കാൻ ആഹാരം തരുന്ന ദൈവത്തോട് നന്ദി ബോധവും ഓർമയും ഉണ്ടാവുകയുള്ളൂ.സേവനപ്രവർത്തനങ്ങളിലെല്ലാം പരിഹാസവും ആക്ഷേപവും നേരിട്ടുകൊണ്ടിരിക്കുകയാണ്.
ആർക്കുവേണ്ടിയാണോ സമയവും ഊർജവും ചെലവഴിക്കുന്നത് അവരിൽനിന്നുതന്നെയാണ് അവജ്ഞയും അനുഭവപ്പെടുന്നത്. ഏതു പ്രതിസന്ധികളിലും ശാന്തമായി പ്രതികരിക്കാൻ കഴിഞ്ഞാൽ നാം വിജയം വരിച്ചു. വെളിച്ചമുള്ളിടത്ത് നിൽക്കാനല്ല പകരം നാം നിൽക്കുന്നിടത്ത് വെളിച്ചം പകരാൻ കഴിയണം. ഏതു കൂരിരുട്ടിലും ഒരു ചെറു തിരിനാളത്തിന് നൽകാൻ കഴിയുന്ന ഇത്തിരി വെട്ടമാണ് ഒരാൾക്ക് സന്തോഷവും സമാധാനവും സാന്ത്വനവും നൽകുന്നത്.
നമ്മുടെ പ്രതികരണം അക്ഷമയിൽനിന്നും അഹങ്കാരത്തിൽനിന്നും ഉടലെടുത്തതാകരുത്. നാമോരോരുത്തരും പോരായ്മകളുള്ളവരാണ്. എന്നാലും തണലേകുന്നവെൻറ തണ്ട് മുറിക്കരുത്. ഒരിക്കൽ മുറിച്ചുകളഞ്ഞ തണ്ട് പിന്നീടൊരിക്കലും തണലാകില്ല. ശരിയായ സന്ദർഭങ്ങളിലും അതിേൻറതായ വേദികളിലും ഉണർത്തലുകളും വിലയിരുത്തലുകളും ആവശ്യമാണ്. അത് ഉദ്ദേശ്യശുദ്ധിയോടെ ആകണമെന്ന് മാത്രം. ദിനേന നിരന്തരമായി വിമർശനങ്ങളും ആക്ഷേപങ്ങളും ഉന്നയിക്കുന്നത് ഗുണത്തിലേറെ ദോഷമാണുണ്ടാക്കുക. പരിശ്രമങ്ങളെ പരിഹസിക്കരുത്, വിയർപ്പിനെ അധിക്ഷേപിക്കയുമരുത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.