‘ദി കേരള സ്റ്റോറി’ ദൂരദർശനിൽ പ്രദർശിപ്പിക്കരുത് -കല കുവൈത്ത്
text_fieldsകുവൈത്ത് സിറ്റി: ദി കേരള സ്റ്റോറി ദൂരദർശനിൽ പ്രദർശിപ്പിക്കാനുള്ള തീരുമാനം പിൻവലിക്കണമെന്ന് കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈത്ത്. കേരളത്തിനെതിരെ വിദ്വേഷ പ്രചരണം ലക്ഷ്യമാക്കി നിർമിച്ച ‘ദി കേരള സ്റ്റോറി’ എന്ന സിനിമ ദൂരദർശനിൽ പ്രദർശിപ്പിക്കുന്നത് ലോകത്തിന് മുന്നിൽ കേരളത്തെ അപഹാസ്യപ്പെടുത്താനാണ്.
പരസ്പര സാഹോദര്യത്തിൽ വിവിധ മതവിഭാഗത്തിൽ പെട്ട ആളുകൾ ജീവിക്കുന്ന കേരളത്തിന്റെ മതസൗഹാർദം തകർക്കാനും ജനങ്ങൾക്കിടയിൽ വർഗീയ ധ്രുവീകരണം നടപ്പിലാക്കാനുമാണ് കേന്ദ്ര സർക്കാറിന്റെ നിർദേശപ്രകാരം സിനിമ രാജ്യത്തിന്റെ ഔദ്യോഗിക വാർത്ത സംപ്രേഷണ സ്ഥാപനമായ ദൂരദർശനിൽ പ്രദർശിപ്പിക്കുന്നത്. സിനിമ പ്രദർശിപ്പിക്കാനുള്ള തീരുമാനം അടിയന്തരമായി പിൻവലിക്കണമെന്ന് കല പ്രസിഡന്റ് അനുപ് മങ്ങാട്ട്, ജനറൽ സെക്രട്ടറി സജി തോമസ് മാത്യു എന്നിവർ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.