Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഗാർഹിക തൊഴിലാളി...

ഗാർഹിക തൊഴിലാളി പ്രശ്നം: ഡൊമസ്റ്റിക് റിക്രൂട്ട്മെന്റ് ഡിപ്പാർട്ട്മെന്റിൽ പരാതി നൽകാം

text_fields
bookmark_border
Domestic worker problem,
cancel

കു​വൈ​ത്ത് സി​റ്റി: ഗാ​ർ​ഹി​ക തൊ​ഴി​ലാ​ളി​ക​ൾ ജോ​ലി ചെ​യ്യാ​ൻ വി​സ​മ്മ​തി​ച്ചാ​ൽ ഡൊ​മ​സ്റ്റി​ക് റി​ക്രൂ​ട്ട്മെ​ന്റ് ഡി​പ്പാ​ർ​ട്മെ​ന്റി​ൽ പ​രാ​തി ന​ൽ​കാ​മെ​ന്ന് മാ​ൻ പ​വ​ർ അ​തോ​റി​റ്റി. ഇ​ത്ത​ര​ക്കാ​രെ റി​ക്രൂ​ട്ട്മെ​ന്റ് ഓ​ഫി​സി​ലേ​ക്ക് തി​രി​കെ അ​യ​ക്കേ​ണ്ട​തി​ല്ല.

തൊ​ഴി​ലു​ട​മ​യു​ടെ പ​രാ​തി ല​ഭി​ച്ചാ​ൽ തൊ​ഴി​ലാ​ളി ജോ​ലി​യി​ൽ തു​ട​രാ​ത്ത​തി​ന്റെ കാ​ര​ണം ഡൊ​മ​സ്റ്റി​ക് റി​ക്രൂ​ട്ട്മെ​ന്റ് ഡി​പ്പാ​ർ​ട്മെ​ന്റ് അ​ന്വേ​ഷി​ക്കും. തു​ട​ർ​ന്ന് ആ​വ​ശ്യ​മാ​യ നി​യ​മ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്നും മാ​ൻ​പ​വ​ർ അ​തോ​റി​റ്റി അ​റി​യി​ച്ചു. ഗാ​ർ​ഹി​ക തൊ​ഴി​ലാ​ളി​ക​ളും തൊ​ഴി​ലു​ട​മ​യും ത​മ്മി​ലു​ള്ള പ്ര​ശ്ന​ങ്ങ​ൾ ര​മ്യ​മാ​യി പ​രി​ഹ​രി​ക്ക​ൽ, ഇ​രു​വി​ഭാ​ഗ​ത്തി​ന്റെ​യും അ​വ​കാ​ശ​ങ്ങ​ൾ സം​ര​ക്ഷി​ക്ക​ൽ എ​ന്നി​വ​യു​ടെ ഭാ​ഗ​മാ​യാ​ണി​ത്.

ആ​റു​മാ​സ വാ​റ​ന്‍റി കാ​ല​യ​ള​വി​ൽ ഗാ​ർ​ഹി​ക തൊ​ഴി​ലാ​ളി​ക​ൾ ജോ​ലി ചെ​യ്യാ​ൻ വി​സ​മ്മ​തി​ച്ചാ​ൽ റി​ക്രൂ​ട്ട്മെ​ന്റ് ഓ​ഫി​സി​ലേ​ക്ക് തി​രി​കെ അ​യ​ക്ക​ലാ​യി​രു​ന്നു രീ​തി. ഇ​നി വി​ഷ​യ​ത്തി​ൽ ഡൊ​മ​സ്റ്റി​ക് റി​ക്രൂ​ട്ട്മെ​ന്റ് ഡി​പ്പാ​ർ​ട്മെ​ന്റ് അ​ന്വേ​ഷ​ണ​ത്തി​ന് ​ശേ​ഷ​മാ​കും ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ക.

ഗാ​ർ​ഹി​ക തൊ​ഴി​ലാ​ളി​ക​ൾ​ക്ക് പ​രാ​തി​ക​ൾ മാ​ൻ​പ​വ​ർ അ​തോ​റി​റ്റി​യെ നേ​രി​ട്ട് അ​റി​യി​ക്കാ​നു​ള്ള ഹോ​ട്ട് ലൈ​ൻ ന​മ്പ​റും അ​തോ​റി​റ്റി ക​ഴി​ഞ്ഞ ദി​വ​സം പു​റ​ത്തി​റ​ക്കി​യി​രു​ന്നു. മ​ല​യാ​ള​ത്തി​ല​ട​ക്കം വി​വി​ധ ഭാ​ഷ​ക​ളി​ൽ അ​റി​യി​പ്പും ന​ൽ​കു​ക​യു​ണ്ടാ​യി. ഗാ​ർ​ഹി​ക തൊ​ഴി​ലാ​ളി​ക​ൾ​ക്ക് പ​രാ​തി​ക​ൾ 24937600 എ​ന്ന ന​മ്പ​റി​ൽ അ​ധി​കൃ​ത​രെ അ​റി​യി​ക്കാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kuwait NewsDomestic worker problemDomestic Recruitment Department
News Summary - Domestic worker problem: Complaint can be made to Domestic Recruitment Department
Next Story