ഗാർഹികത്തൊഴിലാളി ക്ഷാമം തെരഞ്ഞെടുപ്പ് പ്രചാരണ വിഷയം
text_fieldsകുവൈത്ത് സിറ്റി: ഗാർഹികത്തൊഴിലാളി ക്ഷാമം കുവൈത്ത് പാർലമെൻറ് തെരഞ്ഞെടുപ്പിലെ സജീവ പ്രചാരണ വിഷയങ്ങളിലൊന്നാവുന്നു. സ്വദേശി കുടുംബങ്ങളിൽ ഗാർഹിക തൊഴിലാളി ക്ഷാമം രൂക്ഷമാണ്. വോട്ടുചോദിക്കുന്ന സ്ഥാനാർഥികൾക്ക് മുന്നിൽ വോട്ടർമാരുടെ പ്രധാന പരാതികളിലൊന്നാണിത്. കുവൈത്തിലേക്ക് കൂടുതലായി ഗാർഹികത്തൊഴിലാളികളെ അയച്ചിരുന്ന ഇന്ത്യ, ശ്രീലങ്ക, ഫിലിപ്പീൻസ് തുടങ്ങിയ രാജ്യങ്ങളിൽനിന്ന് വിമാനസർവിസ് ഇല്ലാത്തതിനാൽ അവധിക്കു പോയ നിരവധി തൊഴിലാളികൾ ഇനിയും മടങ്ങിയെത്തിയിട്ടില്ല. പുതിയ വിസ അനുവദിക്കുന്നത് പുനരാരംഭിക്കാത്തതിനാൽ റിക്രൂട്ട്മെൻറുകളും നടക്കുന്നില്ല. തൊഴിലാളികളുടെ ഒളിച്ചോട്ടം കൂടി വർധിച്ചതോടെ ഗാർഹികത്തൊഴിൽ മേഖല വലിയ പ്രതിസന്ധിയിലാണ്.
പാർടൈം ഗാർഹികത്തൊഴിലാളികളെ ജോലിക്ക് വെക്കരുത് എന്ന് ആരോഗ്യ മന്ത്രാലയത്തിെൻറ മുന്നറിയിപ്പുണ്ടെങ്കിലും ഇത് സജീവമായി നടക്കുന്നു. മണിക്കൂർ അടിസ്ഥാനത്തിൽ പല വീടുകളിൽ ഒാടി നടന്ന് ജോലി ചെയ്യുന്നവരുണ്ട്.ഇത് കോവിഡ് വ്യാപനത്തിന് കാരണമാവുമെന്നാണ് ആരോഗ്യ മന്ത്രാലയത്തിെൻറ മുന്നറിയിപ്പ്. ജോലി നടക്കാൻ മറ്റു വഴികളില്ലെന്നാണ് ഒരു വിഭാഗം സ്വദേശികൾ പറയുന്നത്. സർക്കാറിനുമേൽ രാഷ്ട്രീയ സമ്മർദം ഉയർത്തുന്ന വിഷയമായി ഇത് മാറിയിട്ടുണ്ട്.
10000 ഗാർഹികത്തൊഴിലാളികളെ അടിയന്തരമായി കുവൈത്തിൽ എത്തിക്കാൻ അധികൃതർ ഒരുങ്ങുന്നതായി റിപ്പോർട്ടുണ്ട്. കുവൈത്തിലേക്ക് നേരിട്ട് നിലവിൽ വിമാന സർവിസ് ഇല്ലാത്ത ഇന്ത്യ, ശ്രീലങ്ക, ഫിലിപ്പീൻസ് തുടങ്ങിയ രാജ്യങ്ങളിൽനിന്നുവരെ പ്രത്യേക വിമാനങ്ങളിൽ ഗാർഹികത്തൊഴിലാളികളെ കൊണ്ടുവരാനാണ് ആലോചന. ഒരാഴ്ചത്തെ ഹോട്ടൽ ക്വാറൻറീൻ വ്യവസ്ഥയിൽ ഇത് അനുവദിക്കുമെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അടുത്തയാഴ്ച ഇതുസംബന്ധിച്ച പ്രഖ്യാപനമുണ്ടാവുമെന്നാണ് റിപ്പോർട്ട്.
ഒരാഴ്ചത്തെ ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറൻറീൻ സ്വന്തം ചെലവിൽ ഇരിക്കണമെന്ന വ്യവസ്ഥയിൽ മൊത്തം വിമാന വിലക്ക് നീക്കുന്നത് സംബന്ധിച്ചും ഉന്നതതലത്തിൽ ചർച്ചയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.