തൃശൂർ അസോസിയേഷൻ 'സ്വപ്നഭവനം'താക്കോൽ ദാനം
text_fieldsതൃശൂർ അസോസിയേഷൻ ‘സ്വപ്നഭവനം’പദ്ധതിയിലെ ആദ്യ വീടിെൻറ താക്കോൽ കൈമാറുന്നു
കുവൈത്ത് സിറ്റി: തൃശൂർ അസോസിയേഷൻ ഓഫ് കുവൈത്ത് (ട്രാസ്ക്) അംഗങ്ങളിൽ സ്വന്തമായി ഭവനം ഇല്ലാത്തവർക്കായുള്ള 'സ്വപ്നഭവനം'പദ്ധതിയി നിർമിച്ച ആദ്യ വീടിെൻറ താക്കോൽദാനം നടത്തി. തൃശൂർ വടക്കാഞ്ചേരിക്കടുത്തുള്ള വരവൂരിൽ 2020 ജനുവരി ഒമ്പതിന് തറക്കല്ലിട്ട വീടാണ് നിർമാണം പൂർത്തീകരിച്ച് കൈമാറിയത്.
സംഘടന പ്രതിനിധികളുടെയും, മുൻ ഭാരവാഹികളുടെയും സാന്നിധ്യത്തിൽ വരവൂർ പഞ്ചായത്ത് പ്രസിഡൻറ് സുനിത ട്രാസ്ക് അംഗം സുനിലിെൻറ കുടുംബത്തിന് താക്കോൽ കൈമാറി. നിലവിലെ സാഹചര്യത്തിൽ നാട്ടിലെ ചടങ്ങിൽ പങ്കെടുക്കാൻ സാധിക്കാതിരുന്ന സുനിലിന് കുവൈത്തിൽ ട്രാസ്ക് ഓഫിസിൽ നടന്ന ചടങ്ങിൽ ട്രാസ്ക് മുൻ ഭാരവാഹികളുടെയും കേന്ദ്ര സമിതി അംഗങ്ങളുടെയും സാന്നിധ്യത്തിൽ സംഘടന പ്രസിഡൻറ് ജോയ് ചിറ്റിലപ്പിള്ളി പ്രതീകാത്മകമായി താക്കോൽ നൽകി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.