എച്ച്1 എൻ1 വ്യാപനത്തിൽ പരിഭ്രാന്തിവേണ്ട - കുവൈത്ത് ആരോഗ്യമന്ത്രാലയം
text_fieldsകുവൈത്ത് സിറ്റി: സീസണിന്റെ ഭാഗമായി ശ്വാസകോശ സംബന്ധമായ രോഗലക്ഷണങ്ങൾ വർധിക്കുന്നതിനൊപ്പം എച്ച്1 എൻ1 വൈറസ് ബാധിതരുടെ എണ്ണവും കൂടുന്നു. ഇതോടെ ആരോഗ്യമന്ത്രാലയം പ്രതിരോധ സംവിധാനങ്ങൾ വിപുലപ്പെടുത്തി.സംശയാസ്പദമായ കേസുകൾ ശ്രദ്ധയിൽപെട്ടാലുടൻ ആരോഗ്യവിഭാഗത്തിൽ റിപ്പോർട്ട് ചെയ്യാൻ സ്വകാര്യ മേഖലകളിലെ ആരോഗ്യ വിദഗ്ധരോട് മന്ത്രാലയം നിർദേശിച്ചു. ആരോഗ്യമന്ത്രാലയം രാജ്യത്തെ സ്ഥിതിഗതികൾ നിരീക്ഷിച്ചു വരുകയാണ്. വേഗത്തിൽ രോഗം തിരിച്ചറിയാനും വ്യാപനം തടയാനുമുള്ള സംവിധാനങ്ങളും സ്വീകരിച്ചിട്ടുണ്ട്. എച്ച്1 എൻ1 വ്യാപനത്തിൽ പരിഭ്രാന്തിവേണ്ടതില്ലെന്നും ആരോഗ്യമന്ത്രാ
ലയം വ്യക്തമാക്കി. രോഗലക്ഷണങ്ങളുമായി നിരവധി പേർ ആശുപത്രികളിലും ആരോഗ്യകേന്ദ്രങ്ങളിലും എത്തിയെങ്കിലും ആരുടെയും നില ഗുരുതരമല്ലെന്ന് ആരോഗ്യമന്ത്രാലയം വക്താവ് ഡോ. അബ്ദുല്ല അൽ സനദ് അറിയിച്ചു. എല്ലാവർക്കും ചികിത്സ നൽകാനും വ്യാപനം തടയാനുമുള്ള സജ്ജീകരണങ്ങൾ ഒരുക്കിയതായും അദ്ദേഹം പറഞ്ഞു. പ്രതിരോധ നടപടിയുടെ ഭാഗമായി എല്ലാവരും കുത്തിവെപ്പ് സ്വീകരിക്കണമെന്ന് ആരോഗ്യമന്ത്രാലയം നിർദേശിച്ചു. രോഗലക്ഷണങ്ങളുള്ളവർ ആരോഗ്യനിർദേശങ്ങൾ കർശനമായി പാലിക്കണം.
ലക്ഷണങ്ങൾ
വൈറല്‍ പനിക്ക് സമാന ലക്ഷണങ്ങളാണ് എച്ച്1 എൻ1നുമുള്ളത്
വായുവിലൂടെയാണ് വൈറസ് ശരീരത്തിൽ പ്രവേശിക്കുന്നത്
ശ്വസനവ്യവസ്ഥയെയാണ് ബാധിക്കുന്നത്
മിക്കവരിലും നാലോ അഞ്ചോ ദിവസംകൊണ്ട് ഭേദമാകും
ചിലരില്‍ അസുഖം ഗുരുതരമാവാനിടയുണ്ട്
പ്രതിരോധങ്ങൾ
കൈകള്‍ വൃത്തിയായി സൂക്ഷിക്കുക
ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും വായും മുഖവും മൂടുക
രോഗബാധിത മേഖലകളിലേക്കുള്ള യാത്ര ഒഴിവാക്കുക
രോഗമുള്ളവർ വീട്ടില്‍ വിശ്രമിക്കുക. യാത്രകള്‍ ഒഴിവാക്കുക. സമ്പര്‍ക്കം കഴിവതും കുറയ്ക്കുക
ആരോഗ്യവകുപ്പിന്റെയും ആരോഗ്യപ്രവര്‍ത്തകരുടെയും നിര്‍ദേശങ്ങള്‍ പാലിക്കുക
രോഗലക്ഷണങ്ങളുള്ളവര്‍ എത്രയും വേഗം വൈദ്യസഹായം തേടണം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.