സൂപ്പർ മെട്രോ സാല്മിയയിൽ ന്യൂറോളജി സ്പെഷലിസ്റ്റ് ഡോ. ധ്രുമിൽ സേവനം ആരംഭിച്ചു
text_fieldsകുവൈത്ത് സിറ്റി: പ്രമുഖ ആരോഗ്യസവേന ദാതാക്കളായ മെട്രോ മെഡിക്കൽ ഗ്രൂപ്പിന്റെ സൂപ്പർ മെട്രോ സാൽമിയയിൽ പുതിയ ന്യൂറോളജി സ്പെഷലിസ്റ്റായി ഡോ. ധ്രുമിൽ സേവനം ആരംഭിച്ചു. എം.ബി.ബി.എസ്, എം.ഡി, ഡി.ആർ.എൻ.ബി (ന്യൂറോളജി), എം.ആർ.സി.പി (എസ്.സി.ഇ-ന്യൂറോളജി) എന്നിവയുൾപ്പെടെയുള്ള യോഗ്യതകൾ ഡോ. ധ്രുമിലിനുണ്ട്. എപ്പിലെപ്സിയിൽ പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പും (പി.ഡി.എഫ്) പൂർത്തിയാക്കിയിട്ടുണ്ട്.
ന്യൂറോളജി മേഖലയിലെ ഡോ. ധ്രുമിലിന്റെ അനുഭവസമ്പത്ത് ക്ലിനിക്കിന്റെ ന്യൂറോളജി വിഭാഗത്തെ ശക്തിപ്പെടുത്തുമെന്ന് മാനേജ്മെന്റ് അറിയിച്ചു. ന്യൂറോ ഡീജെനറേറ്റീവ് രോഗങ്ങൾ, അപസ്മാരം എന്നിവയുൾപ്പെടെ സങ്കീർണമായ ന്യൂറോളജിക്കൽ രോഗങ്ങളുടെ ചികിത്സയിൽ ഡോ. ധ്രുമിൽ വിദഗ്ധനാണ്.
സൂപ്പർ മെട്രോ സാൽമിയയിലെ അദ്ദേഹത്തിന്റെ സേവനം നൂതനവും രോഗി കേന്ദ്രീകൃതവുമായ പരിചരണം നൽകാനുള്ള ക്ലിനിക്കിന്റെ ശേഷി വർധിപ്പിക്കുമെന്നും ഡോ. ധ്രുമിലിന്റെ സേവനം മിതമായ നിരക്കിൽ ജനങ്ങൾക്ക് ലഭ്യമാക്കിയിട്ടുണ്ടെന്നും മെട്രോ മാനേജ്മെൻറ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.