ഡോ. സുകുമാർ അഴീക്കോട് അനുസ്മരണം സംഘടിപ്പിച്ചു
text_fieldsകുവൈത്ത് സിറ്റി: ഫ്രൻഡ്സ് ഓഫ് കണ്ണൂർ കുവൈത്ത് എക്സ്പാറ്റ്സ് അസോസിയേഷൻ ഡോ. സുകുമാർ അഴീക്കോടിെൻറ ഒമ്പതാമത് ചരമവാർഷികത്തോടനുബന്ധിച്ച് അനുസ്മരണ പരിപാടികൾ സംഘടിപ്പിച്ചു. ഫഹാഹീൽ സോണിെൻറ ആഭിമുഖ്യത്തിൽ പത്തുദിവസത്തെ ഒാൺലൈൻ പരിപാടികൾ നടത്തി. സുകുമാർ അഴീക്കോടിെൻറ ചരമദിനമായ ജനുവരി 24ന് നടന്ന ഉദ്ഘാടന പരിപാടിയിൽ സുകുമാർ അഴീക്കോട് ഫൗണ്ടേഷൻ സ്ഥാപക ചെയർമാൻ കെ. സുദർശനൻ അനുസ്മരണ പ്രഭാഷണം നടത്തി. ഫോക് ജനറൽ സെക്രട്ടറി ലിജീഷ് അധ്യക്ഷത വഹിച്ച ചടങ്ങിൽ അഡ്മിൻ സെക്രട്ടറി സേവിയർ ആൻറണി സ്വാഗതം പറഞ്ഞു.
വനിതവേദി ചെയർപേഴ്സൺ രമ സുധീർ, ബാലവേദി കൺവീനർ സഞ്ജയ് ജിതേഷ് എന്നിവർ സംസാരിച്ചു. ട്രഷറർ മഹേഷ് നന്ദി പറഞ്ഞു. കഥപറയൽ, പ്രസംഗ മത്സരങ്ങൾ നടത്തി. ഫെബ്രുവരി അഞ്ചിന് നടന്ന സമാപന സമ്മേളനം കവിയും ഗാനരചയിതാവുമായ മുരുകൻ കാട്ടാക്കട ഉദ്ഘാടനം ചെയ്തു. ഫോക് വൈസ് പ്രസിഡൻറ് ഹരിപ്രസാദ് അധ്യക്ഷത വഹിച്ച ചടങ്ങിന് ഫോക് ആർട്സ് സെക്രട്ടറി രാഹുൽ ഗൗതമൻ സ്വാഗതം പറഞ്ഞു. വൈസ് പ്രസിഡൻറുമാരായ എൻ.കെ. വിജയകുമാർ, രാജേഷ് ബാബു എന്നിവർ സംസാരിച്ചു. പ്രോഗ്രാം കമ്മിറ്റി കൺവീനർ സുനിൽ കുമാർ നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.