അപകടകരമായി വാഹനം ഓടിച്ച ഡ്രൈവർമാർ പിടിയിൽ
text_fieldsകുവൈത്ത് സിറ്റി: നിരത്തുകളിൽ അശ്രദ്ധമായും സാഹസികമായും വാഹനമോടിച്ച് മറ്റുള്ളവരുടെ ജീവന് ഭീഷണി സൃഷ്ടിക്കുന്നവർ ശ്രദ്ധിക്കുക. ഇത്തരക്കാർക്കെതിരെ കർശന നടപടിയെടുക്കും. കഴിഞ്ഞ ദിവസം അപകടകരമായി വാഹനമോടിച്ച ഡ്രൈവർമാരെ ആഭ്യന്തര മന്ത്രാലയം പിടികൂടി. ആക്ടിങ് പ്രധാനമന്ത്രിയും പ്രതിരോധ-ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് യൂസഫ് സൗദ് അസ്സബാഹിന്റെ നിർദേശപ്രകാരമാണ് നടപടിയെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
പ്രതികൾ അശ്രദ്ധമായി വാഹനം ഓടിക്കുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. തുടർന്ന് ആഭ്യന്തര മന്ത്രാലയം ഉദ്യോഗസ്ഥർ അന്വേഷണം നടത്തി ഉടൻ പ്രതികളെ പിടികൂടി വാഹനങ്ങൾ പിടിച്ചെടുത്തു. ട്രാഫിക് നിയമങ്ങൾ നടപ്പിലാക്കുന്നതിൽ ഒരു മൃദുത്വവും ഉണ്ടാകില്ലെന്നും മറ്റുള്ളവരുടെ ജീവൻ അപകടപ്പെടുത്തുന്നവരെ ശിക്ഷിക്കുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.