ഗാർഹിക തൊഴിലാളികൾക്ക് ‘സഹൽ’ വഴി ഡ്രൈവിങ് ലൈസൻസ്
text_fieldsകുവൈത്ത് സിറ്റി: ഡ്രൈവർ തൊഴിലിലെ ഗാർഹിക തൊഴിലാളികൾക്ക് സഹൽ ആപ്ലിക്കേഷൻ വഴി ഡ്രൈവിങ് ലൈസൻസ് ആക്സസ് ചെയ്യാൻ അനുവദിക്കുന്ന ഒരു പുതിയ സേവനം ആഭ്യന്തര മന്ത്രാലയം അവതരിപ്പിച്ചു. തിങ്കളാഴ്ച മുതൽ പുതിയ സേവനം നിലവിൽവന്നു. ഇതോടെ
പുതിയ ഡ്രൈവിങ് ലൈസൻസ് അപേക്ഷകൾ പുതുക്കൽ സഹൽ ആപ്പ് വഴി കഴിയും. അപേക്ഷയുടെ നില ട്രാക്ക് ചെയ്യാനും കഴിയും. നടപടിക്രമങ്ങൾ ലളിതമാക്കുന്നതിനും തൊഴിലാളികൾക്കും തൊഴിലുടമകൾക്കും കൂടുതൽ സൗകര്യം ഉറപ്പാക്കൽ, പൊതു സേവനങ്ങൾ ഡിജിറ്റലൈസ് ചെയ്യൽ, കാര്യക്ഷമത വർധിപ്പിക്കൽ കാത്തിരിപ്പ് സമയം കുറക്കൽ, സേവനങ്ങൾ ഉപഭോക്തൃ സൗഹൃദമാക്കൽ എന്നിവയുടെ ഭാഗമായാണ് ഈ സംവിധാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.