ഡ്രോൺ ഉപയോഗം കർശനമായി നിയന്ത്രിക്കും
text_fieldsകുവൈത്ത് സിറ്റി: രാജ്യത്ത് കർശന സുരക്ഷയൊരുക്കേണ്ട സാഹചര്യം നിലവിൽവന്ന പശ്ചാത്ത ലത്തിൽ ഡ്രോൺ ഉപയോഗിക്കുന്നത് സംബന്ധിച്ച് പുനർവിചിന്തനം ആവശ്യമാണെന്ന ചർച്ചകളു മുയരുന്നു. സൗദിയിലെ എണ്ണപ്പാടത്തുണ്ടായ ഡ്രോൺ ആക്രമണത്തിെൻറ പശ്ചാത്തലത്തിൽ രാജ്യ ത്തെ അതിർത്തികളിലുൾപ്പെടെ പഴുതടച്ച സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്.
മാത്രമല് ല, രാജ്യത്തെ തന്ത്രപ്രധാന കേന്ദ്രമായ അമീറിെൻറ പാലസിന് 250 മീറ്റർ ഉയരത്തിലൂടെ അജ്ഞാത ഡ്രോൺ പറന്നുപോയ സാഹചര്യവുമുണ്ടായി.
ഇത്തരം സംഭവങ്ങളുടെ പശ്ചാത്തലത്തിൽ കര, കടൽ അതിർത്തികളിലും വ്യോമയാനമാർഗത്തിലും സുരക്ഷയും നിതാന്ത നിരീക്ഷണവും ശക്തമാക്കിയ സാഹചര്യത്തിലാണ് ഡ്രോൺ ഉപയോഗം സംബന്ധിച്ച് കൂടുതൽ നിയന്ത്രണങ്ങൾ ആവശ്യമാണെന്ന് അ ഭിപ്രായം ഉയർന്നത്.
ഡ്രോൺ ഉപയോഗം കർശനമായി നിയന്ത്രിക്കണമെന്ന നിർദേശം പാർലമ െൻറ് െഡപ്യൂട്ടി സ്പീക്കർ ഈസ അൽ കന്ദരിയാണ് ആദ്യമായി മുന്നോട്ടുവെച്ചത്. ഇതുസംബന്ധിച് ച നിയമം വ്യവസ്ഥ ചെയ്യുന്ന ശിക്ഷ കൃത്യമായി പ്രാവർത്തികമാക്കാറില്ലെന്ന് പാർലമെൻറിൽ സമർപ്പിച്ച സ്വകാര്യ ബില്ലിൽ അദ്ദേഹം സൂചിപ്പിക്കുകയും ചെയ്തിരുന്നു.
നിയമവിരുദ്ധമായി ഡ്രോൺ ഉപയോഗിച്ചാൽ മൂന്നു വർഷം തടവും 3000 ദീനാർ പിഴയുമാണ് നിലവിലുള്ളത്. ഇത് ഏഴു വർഷം തടവും 10,000 ദീനാർ പിഴയുമായി വർധിപ്പിക്കണമെന്നാണ് അൽ കന്ദരി ആവശ്യപ്പെട്ടിരിക്കുന്നത്. സുരക്ഷാ ആവശ്യങ്ങളേക്കാളേറെ വിനോദകാര്യങ്ങൾക്കുവേണ്ടിയാണ് ഡ്രോൺ പറത്തുന്നത്. കുട്ടികളിലും യുവാക്കളിലും ഡ്രോൺ പറത്തുന്ന പ്രവണത ഏറെ വർധിച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഡ്രോണുകളുടെ വ്യാപനം രാജ്യസുരക്ഷക്ക് വിഘാതമാണെന്ന കാര്യം ഗൗരവത്തിലെടുക്കണം. ഡ്രോൺ ഇറക്കുമതി ചെയ്യുന്നതും വിപണനം നടത്തുന്നതും നിർമിക്കുന്നതും ഉപയോഗിക്കുന്നതുമെല്ലാം ലൈസൻസ് സമ്പാദിച്ച ശേഷമായിരിക്കണമെന്നും അദ്ദേഹം നിർദേശിച്ചു.
മേഖലയിൽ കലുഷിതാവസ്ഥ ഉടലെടുത്തതിനെ തുടർന്ന് പ്രതിരോധമന്ത്രി ശൈഖ് നാസര്‍ സബാഹ് അല്‍ അഹ്മദ് അസ്സബാഹും സംഘവും കുവൈത്ത് വ്യോമസേനയുടെയും വ്യോമ പ്രതിരോധ സേനയുടെയും പ്രധാന കേന്ദ്രത്തില്‍ കഴിഞ്ഞ ദിവസം പര്യടനം നടത്തിയിരുന്നു. സംഘര്‍ഷാവസ്ഥയെ നേരിടാന്‍ കുവൈത്ത് വ്യോമസേന തയാറാക്കിയ ഒരുക്കങ്ങളും ക്രമീകരണവും അദ്ദേഹം സൂക്ഷ്മമായി വിലയിരുത്തി. രാജ്യത്തെ സംരക്ഷിക്കാനും അടിയന്തര സാഹചര്യങ്ങളെ അതിവേഗം നേരിടാനും ആവശ്യമായ ജാഗ്രത എപ്പോഴും പുലർത്തണമെന്ന് അദ്ദേഹം വ്യോമസേനയെ അറിയിച്ചു. മേഖലയിലെ സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് കൂടുതല്‍ തയാറെടുപ്പ് കുവൈത്ത് സൈന്യം എടുത്തതായി കഴിഞ്ഞ ബുധനാഴ്ച സൈനികവൃത്തങ്ങള്‍ അറിയിച്ചിരുന്നു.
അതുപോലെ, രാജ്യത്തിെൻറ വടക്ക് ഭാഗത്തുള്ള വ്യോമ പ്രതിരോധ കേന്ദ്രങ്ങളിലെ തയാറെടുപ്പുകള്‍ പരിശോധിക്കുന്നതിനായി കുവൈത്ത് സായുധസേന ചീഫ് ലഫ്റ്റനൻറ് ജനറല്‍ മുഹമ്മദ് അല്‍ ഖോദോറും പര്യടനം നടത്തി. രാജ്യത്തിെൻറ സംരക്ഷണത്തിനായി കൂടുതല്‍ തയാറെടുപ്പുകള്‍ നടത്തിയതായും മുഴുവന്‍ സൈനിക ഉദ്യോഗസ്ഥരും സർവസജ്ജമാണെന്നും അദ്ദേഹം അറിയിച്ചു. സ്ഥിതിഗതികൾ കലുഷിതമായ പശ്ചാത്തലത്തിൽ എല്ലാവിധ ഭീഷണികളെയും ഭീകരാന്തരീക്ഷത്തെയും നേരിടാന്‍ സായുധസേനകൾ സുസജ്ജവും സുശക്തവുമാണെന്ന് നേരേത്തതന്നെ ആഭ്യന്തര മന്ത്രാലയം അണ്ടര്‍ സെക്രട്ടറി ഇഷാം അല്‍ നാഹം ഉറപ്പുവരുത്തിയിരുന്നു.
കര, കടൽ അതിർത്തി പ്രദേശങ്ങളിൽ കർശന സുരക്ഷയാണുള്ളത്. രാജ്യത്തെ പ്രധാന കേന്ദ്രങ്ങളിലെല്ലാം സുരക്ഷാ സംവിധാനങ്ങള്‍ ശക്തിപ്പെടുത്തിയിട്ടുണ്ടെന്നും സംശയാസ്പദമായി കാണപ്പെടുന്ന മുഴുവന്‍ സാഹചര്യങ്ങളെ നേരിടാനുള്ള കരുത്തിലാണ് ആഭ്യന്തരമന്ത്രാലയമെന്നും അദ്ദേഹം സൂചിപ്പിച്ചു.
ആഭ്യന്തരമന്ത്രാലയത്തിനു കീഴിലുള്ള വിവിധ സേനാമേധാവികൾ, ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവരുൾപ്പെട്ട ചര്‍ച്ചകൾക്കുശേഷമാണ് അല്‍ നാഹം ഇക്കാര്യം അറിയിച്ചത്.
രാജ്യത്തെ ജനങ്ങളുടെ സുരക്ഷയെ അസ്ഥിരപ്പെടുത്തുന്ന ഏതു സംഭവത്തെയും നേരിടാന്‍ സന്നദ്ധരായിരിക്കണമെന്ന് കുവൈത്ത് വിദേശകാര്യമന്ത്രി ശൈഖ് സബാഹ് അല്‍ ഖാലിദ് സായുധസേനയോട് ആവശ്യപ്പെട്ടു. രാജ്യത്തെ തീരപ്രദേശങ്ങളില്‍ കാണപ്പെട്ട അജ്ഞാത ഡ്രോണിനെക്കുറിച്ചുള്ള അന്വേഷണം സുരക്ഷാ ഏജന്‍സികള്‍ ശക്തമാക്കിയിട്ടുണ്ടെന്ന് ആക്ടിങ് പ്രതിരോധമന്ത്രി അനീസ് അല്‍ സലാഹ് വ്യക്തമാക്കി.
രാജ്യം അതിർത്തി പങ്കിടുന്ന സൗദിയിലുണ്ടായ ആക്രമണത്തെ അതീവ ഗൗരവത്തോടെതന്നെ കാണുന്നതിനൊപ്പം എല്ലാ അതിർത്തിപ്രദേശങ്ങളിലും ഇപ്പോൾ സുരക്ഷ വർധിപ്പിച്ചിരിക്കുകയാണ്. ഇറാഖ് അതിർത്തിയിലും അതീവ ജാഗ്രതയാണ് തുടരുന്നത്. കുവൈത്തുമായി സമുദ്രാതിർത്തി പങ്കിടുന്ന രാജ്യമാണ് ഇറാൻ. അരാംകോ ആക്രമണം നടന്ന പശ്ചാത്തലത്തിൽ സമുദ്രാന്തർ ഭാഗങ്ങളിലുൾപ്പെടെ സുശക്തമായ സുരക്ഷാസംവിധാനങ്ങളാണ് രാജ്യം ഇതുവരെ ഏർപ്പെടുത്തിയിട്ടുള്ളത്.
എന്തും നേരിടാനുള്ള സന്നാഹങ്ങൾ സജ്ജമാക്കിയതിനൊപ്പം, വിഹ്വലരാവേണ്ട ആവശ്യമില്ലെന്നാണ് രാജ്യത്തെ ജനങ്ങളോട് സുരക്ഷാവൃത്തങ്ങൾ നൽകുന്ന സന്ദേശം. ഒപ്പം കിംവദന്തികളിൽ വിശ്വസിക്കരുതെന്നും ഉൗഹാപോഹങ്ങൾ പ്രചരിപ്പിക്കരുതെന്നും നിർദേശിച്ചു. രാജ്യത്തെ മുഴുവൻ തുറമുഖങ്ങളിലും എണ്ണസംസ്കരണ ശാലകളിലും പഴുതടച്ച സുരക്ഷ ഒരുക്കി. വാണിജ്യ-വ്യവസായ മന്ത്രി ഖാലിദ് അൽ റൗദാെൻറ നിർദേശ പ്രകാരം എണ്ണ ടെർമിനലുകൾക്കും വ്യാപാര തുറമുഖങ്ങൾക്കും ബാധകമാകുംവിധം സുരക്ഷാ സംവിധാനം ഇരട്ടിയിലധികം വർധിപ്പിച്ചു. തുറമുഖങ്ങളിലെ കപ്പലുകൾക്ക് ഉൾപ്പെടെ സുരക്ഷ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് നടപടി. ആഭ്യന്തരമന്ത്രാലയത്തിനു കീഴിലുള്ള വിവിധ സേനാമേധാവികൾ, ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവരുൾപ്പെട്ട നിരവധി ചര്‍ച്ചകൾ ഇതിനകം പൂർത്തിയാക്കിക്കഴിഞ്ഞു. രാജ്യത്തെ ജനങ്ങളുടെ സുരക്ഷയെ അസ്ഥിരപ്പെടുത്തുന്ന ഏതു സംഭവത്തെയും നേരിടാന്‍ സന്നദ്ധരായിരിക്കണമെന്ന് കുവൈത്ത് വിദേശകാര്യമന്ത്രി ശൈഖ് സബാഹ് അല്‍ ഖാലിദ് സായുധസേനയോട് ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.