എണ്ണമേഖല നിരീക്ഷണത്തിന് ഡ്രോണുകൾ
text_fieldsകുവൈത്ത് സിറ്റി: കരയിലും കടലിലുമുള്ള ഓയില്‍ സോണുകള്‍ നിരീക്ഷിക്കാൻ കുവൈത്ത് ഡ്രോ ണുകൾ ഏർപ്പെടുത്തും. മികച്ച സാങ്കേതിക വിദ്യയോടെ പ്രവർത്തിക്കുന്ന സെന്‍സറുകളും നില വാരമുള്ള കാമറ സംവിധാനങ്ങളും ഘടിപ്പിച്ച ഒാേട്ടാമാറ്റിക് ഡ്രോണുകൾ ആണ് വിന്യസിക ്കുക.
കുവൈത്തിെൻറ വടക്ക് തെക്കു ഭാഗങ്ങളെ ബന്ധിപ്പിക്കുന്ന 150 കിലോമീറ്റര്‍ നീളത്തിലുള്ള പൈപ്പ്ലൈന്, ഇൻസ്റ്റലേഷനുകള്‍, മറ്റു ഉപകരണങ്ങൾ എന്നിവ നിരീക്ഷിക്കുകയാണ് ലക്ഷ്യം.
ഇൻസ്റ്റലേഷൻ നിരീക്ഷണത്തിന് സാങ്കേതികവിദ്യ ആവശ്യമാണെന്നും കേടുപാടുകളും അപകടസാധ്യതകളും മനസ്സിലാക്കാനാണ് ഡ്രോണുകള്‍ കൊണ്ടുവരുന്നതെന്നും അധികൃതര്‍ വ്യക്തമാക്കി. അതേസമയം, എന്നുമുതലാണ് സംവിധാനമെന്ന് അധികൃതർ വ്യക്തമാക്കിയില്ല. കാര്യമായ തയാറെടുപ്പും പഠനങ്ങളും നിരന്തര നിരീക്ഷണങ്ങളും ഡ്രോൺ സംവിധാനം നിലവില്‍ വരുംമുമ്പ് ആവശ്യമാണെന്നും ഇത് പൂർത്തീകരിച്ചുവരുകയാണെന്നും അധികൃതർ പറഞ്ഞു.
ദസ്മാൻ കൊട്ടാരത്തിന് സമീപം ഡ്രോൺ പറത്തിയ സ്വദേശി അറസ്റ്റിൽ
കുവൈത്ത് സിറ്റി: ദസ്മാന്‍ കൊട്ടാരത്തിന് സമീപം ഡ്രോണ്‍ പറത്തിയ സ്വദേശിയെ അമീരി സുരക്ഷാ സംഘം പിടികൂടിയതായി ആഭ്യന്തരമന്ത്രാലയം അറിയിച്ചു. ഡ്രോണ്‍ വഴി കൊട്ടാര ഭാഗങ്ങള്‍ നിരീക്ഷിക്കുന്നതുമായി ബന്ധപ്പെട്ട വാര്‍ത്ത ലഭിച്ചതിെൻറ അടിസ്ഥാനത്തിലാണ് സുരക്ഷാ സംഘം ഇയാളെ പിടികൂടിയത്. ആഭ്യന്തരമന്ത്രാലയ അനുമതി കൂടാതെയാണ് ഡ്രോണ്‍ പറത്തിയതെന്നും നിയമനടപടികൾക്ക് സ്വദേശിയെ ബന്ധപ്പെട്ട വകുപ്പിലേക്ക് മാറ്റിയെന്നും അധികൃതർ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.