കുവൈത്തിൽ മയക്കുമരുന്നുകളും കടത്തുകാരെയും പിടികൂടി
text_fieldsകുവൈത്ത് സിറ്റി: രാജ്യത്ത് വീണ്ടും വൻ ലഹരിവേട്ട. 15 കിലോഗ്രാം മരുന്നുകളും 60,000 സൈക്കോട്രോപിക് ഗുളികകളും 70,000 ഗുളികകളും പൊലീസ് പിടിച്ചെടുത്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
പിടിച്ചെടുത്തവയിൽ 350 കുപ്പി വൈൻ, മൂന്ന് ലൈസൻസില്ലാത്ത തോക്കുകൾ, വെടിമരുന്ന് എന്നിവയും പണവും ഉൾപ്പെടുന്നതായി മന്ത്രാലയം വാർത്തക്കുറിപ്പിൽ വ്യക്തമാക്കി.
16 വ്യത്യസ്ത കേസുകളിലായി 25 പേരും പിടിയിലായി. മയക്കുമരുന്ന് കടത്ത്, വിൽപന, ഉപയോഗം എന്നിവക്കെതിരായ ശക്തമായ നടപടികളുടെ ഭാഗമായാണ് ഈ നീക്കം.പിടിയിലായവരെയും പിടിച്ചെടുത്ത വസ്തുക്കളും നിയമനടപടികൾക്കായി ബന്ധപ്പെട്ട വിഭാഗത്തിന് കൈമാറി.
മയക്കുമരുന്ന് വ്യാപാരം, നിർമാണം, ഉപയോഗം എന്നിവക്കെതിരെ കർശന പരിശോധനകളും നടപടികളും തുടരുമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി. സുരക്ഷ ഉദ്യോഗസ്ഥരുമായി സഹകരിക്കാനും ലഹരിയുമായി ബന്ധപ്പെട്ട വിവരങ്ങൾ ലഭിച്ചാൽ അടിയന്തര നമ്പർ (112) അല്ലെങ്കിൽ ഡ്രഗ് കൺട്രോൾ ജനറൽ ഡയറക്ടറേറ്റിന്റെ ഹോട്ട്ലൈൻ (1884141) എന്നിവ വഴി അറിയിക്കാനും മന്ത്രാലയം അഭ്യർഥിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.