മയക്കുമരുന്ന് കടത്ത്
text_fieldsകുവൈത്ത് സിറ്റി: കുവൈത്ത് വിമാനത്താവളം വഴി പത്തുലക്ഷം മയക്കുമരുന്ന് ഗുളിക കടത്താൻ ശ്രമിച്ചതിന് ഉദ്യോഗസ്ഥൻ, സൈനികൻ, കസ്റ്റംസ് ഇൻസ്പെക്ടർമാർ, ജയിൽ തടവുകാരൻ എന്നിവരുൾപ്പെടെയുള്ള സംഘത്തിന് കുവൈത്ത് കോടതി ജയിൽ ശിക്ഷ വിധിച്ചു. കസ്റ്റംസ് ഇൻസ്പെക്ടർക്കും തടവുകാരനും കോടതി 25 വർഷം തടവാണ് വിധിച്ചത്. സൈനികനും മറ്റൊരു ഉദ്യോഗസ്ഥൻ, കസ്റ്റംസ് ഉദ്യോഗസ്ഥൻ എന്നിവർക്ക് 15 വർഷം തടവ് വിധിച്ചു. കുറ്റവാളികളെ സർക്കാർ ജോലിയിൽനിന്ന് പിരിച്ചുവിടാനും 1,60,000 ദീനാർ പിഴ ചുമത്താനും കോടതി ഉത്തരവിട്ടു.
കൈക്കൂലി നൽകി ഏഴ് ബാഗുകളിലായി മയക്കുമരുന്ന് കടത്തിയതായി അധികൃതർക്ക് രഹസ്യവിവരം ലഭിച്ചതിനെത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ആക്ടിങ് പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് അൽ യൂസുഫ് അസ്സബാഹിന്റെ പ്രത്യേക നിർദേശ പ്രകാരം ആഭ്യന്തര മന്ത്രാലയത്തിലെ ക്രിമിനൽ സുരക്ഷാ വിഭാഗത്തിലെ മയക്കുമരുന്നിനെതിരെയുള്ള പോരാട്ടത്തിനായുള്ള ജനറൽ ഡിപ്പാർട്മെന്റാണ് പ്രതികളെ കുടുക്കിയത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.