മയക്കുമരുന്ന് ഉപയോഗം: മൂന്നുപേർ പിടിയിൽ
text_fieldsകുവൈത്ത് സിറ്റി: വിവിധ സംഭവങ്ങളിൽ മയക്കുമരുന്ന് ഉപയോഗിക്കുന്ന മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. റാഖ മേഖലയിൽ മയക്കുമരുന്ന് ലഹരിയിൽ വാഹനമോടിച്ച ഒരാളെ പിടികൂടി. അഹമ്മദി സെക്യൂരിറ്റി ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരാണ് പ്രതിയെ പിടികൂടിയത്. ഇയാൾ അശ്രദ്ധമായി വാഹനമോടിക്കുകയും മറ്റ് വാഹനങ്ങളെ മറികടക്കുകയും നിരവധി വാഹനങ്ങളുമായി കൂട്ടിയിടിക്കുകയും ചെയ്തതായി അൽ അൻബ പത്രം റിപ്പോർട്ട് ചെയ്തു.
പൊലീസ് പരിശോധനയിൽ ഷാബു, ഹഷീഷ്, രാസവസ്തുക്കൾ തുടങ്ങിയ മയക്കുമരുന്നുകൾ ഇയാളുടെ പക്കൽനിന്ന് കണ്ടെത്തി. പ്രതിയെയും പിടിച്ചെടുത്ത വസ്തുക്കളും ഡ്രഗ് കൺട്രോൾ ജനറൽ ഡിപ്പാർട്മെന്റിന് കൈമാറി. നുവൈസീബിലെ പൊലീസ് ചെക്ക്പോസ്റ്റിൽനിന്ന് രക്ഷപ്പെടാൻ ശ്രമിച്ചതിന് ഒരു ലെബനീസ് പ്രവാസിയെയും സ്വദേശിയെയും അഹമ്മദി സുരക്ഷ ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തു. ഇരുവരും ലഹരിയിലായിരുന്നു എന്നാണ് റിപ്പോർട്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.