Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightമയക്കുമരുന്ന്​: ഇൗ...

മയക്കുമരുന്ന്​: ഇൗ വർഷം 40 വിദേശികൾ ഉൾപ്പെടെ 75 മരണം

text_fields
bookmark_border
മയക്കുമരുന്ന്​: ഇൗ വർഷം 40 വിദേശികൾ ഉൾപ്പെടെ 75 മരണം
cancel

കുവൈത്ത്​ സിറ്റി: കുവൈത്തിൽ ഇൗ വർഷം ഇതുവരെ അമിത അളവിൽ മയക്കുമരുന്ന്​ ഉപയോഗിച്ചതുമൂലം 75 പേർ മരിച്ചു. ഇതിൽ 40 പേർ വിദേശികളും 35 പേർ കുവൈത്തികളുമാണ്​. ഏറ്റവും കൂടുതൽ ആളുകൾ മരിച്ചത്​ മോർഫിൻ അമിതമായി ഉപയോഗിച്ചതുകാരണമാണ്​. സ് വദേശികളും വിദേശികളും ഉൾപ്പെടെ 30 പേരാണ്​ ഇൗ കാരണം മരിച്ചത്​. ബെൻസോഡയസഫിൻ ആണ്​ രണ്ടാമത്​. കെമിക്കൽ മയക്കുമരുന് ന്​ മൂന്നാമതും ഷാബു നാലാമതും ഹഷീഷ്​ അഞ്ചാമതും വരുന്നു.


അമിതമായി മയക്കുമരുന്ന്​ ഉപയോഗിച്ചതുമൂലം മരിച്ചവരിൽ കൂടുതലും 23നും 35നും ഇടയിൽ പ്രായമുള്ളവരാണ്​. പിന്നീട്​ വരുന്ന പ്രായവിഭാഗം 36നും 50നും ഇടയിൽ വയസ്സുള്ളവരും അതിനുശേഷം 18നും 22നും ഇടയിലുള്ളവരും ബാക്കിയുള്ളവർ 51നും 60നും ഇടയിൽ പ്രായമുള്ളവരുമാണ്​. കഴിഞ്ഞ വർഷം ആകെ 116 പേർക്കാണ്​ അമിതമായി മയക്കുമരുന്ന്​ ഉപയോഗിച്ചതുകാരണം ജീവൻ നഷ്​ടപ്പെട്ടത്​. ഇതുമായി താരതമ്യം ചെയ്യു​േമ്പാൾ ഇത്തവണ മരണം കുറയുകയാണ്​ ചെയ്​തത്​. മയക്കുമരുന്ന്​ രാജ്യത്ത്​ എത്തുന്നതിന്​ മുമ്പ്​ പിടികൂടുക ലക്ഷ്യമിട്ട്​ മയക്കുമരുന്ന്​ വിരുദ്ധ വിഭാഗം നടത്തിയ പ്രത്യേക ജാഗ്രത ഫലം ചെയ്​തുവെന്നാണ്​ കണക്കുകൾ കാണിക്കുന്നത്​. ഇൗ വർഷം കസ്​റ്റംസ്​ വകുപ്പ്​ വൻതോതിൽ മയക്കുമരുന്ന്​ പിടിച്ചെടുത്തിരുന്നു. യുവാക്കളെ ലക്ഷ്യംവെച്ച് അന്താരാഷ്​ട്ര മയക്കുമരുന്ന് ലോബി രാജ്യത്ത് പിടിമുറുക്കാൻ ശ്രമം ആരംഭിച്ചിട്ടുണ്ടെന്ന വിലയിരുത്തലി​​െൻറ അടിസ്ഥാനത്തിലാണ്​ ആഭ്യന്തര മന്ത്രാലയം നടപടി ശക്​തമാക്കിയത്​.


സ്​കൂളുകളിലും കോളജുകളിലും പഠിക്കുന്ന വിദ്യാർഥികൾക്കിടയിൽ മയക്കുമരുന്ന് ഉപയോഗശീലം കൂടിവരുന്നുണ്ട്. ആഭ്യന്തര മന്ത്രാലയത്തിന് കീഴിലെ മയക്കുമരുന്ന് വിരുദ്ധ വകുപ്പ് പുറത്തുവിട്ട വാർഷിക റിപ്പോർട്ട്​ അനുസരിച്ച്​ രാജ്യത്തെ സ്​കൂൾ വിദ്യാർഥികളിൽ 18.6 ശതമാനം പേർ മയക്കുമരുന്ന് ഏതെങ്കിലും തരത്തിൽ പരീക്ഷിച്ചവരാണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:drugsgulf news
News Summary - drugs-kuwait-gulf news
Next Story