മദ്യപിച്ച് വീടുമാറിക്കയറിയ ഡ്രൈവർ അറസ്റ്റിൽ
text_fieldsകുവൈത്ത് സിറ്റി: മദ്യപിച്ച് ബോധം നശിച്ച് അയൽ വീട്ടിലേക്ക് വാഹനമോടിച്ച് കയറ്റിയയാളെ പൊലീസ് അറസ്റ്റ് ചെയ്തു. അർദിയയിലാണ് സംഭവം. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഇയാൾ മയക്കുമരുന്ന് നിയന്ത്രിക്കാനുള്ള പൊതുവകുപ്പിന്റെ നോട്ടപ്പുള്ളിയാണെന്ന് കണ്ടെത്തി. മറ്റൊരു സംഭവത്തിൽ ഫോർത് റിങ് റോഡിൽ വാഹനത്തിൽ മദ്യവുമായി ജി.സി.സി പൗരൻ പിടിയിലായി. പൊലീസ് പതിവ് പരിശോധനക്കിടെ അസാധാരണമായി നിയന്ത്രണം തെറ്റിയ പോലെ വാഹനമോടിക്കുന്നയാളെ തടഞ്ഞുനിർത്തി പരിശോധിക്കുകയായിരുന്നു. പ്രതിയെ നിയമനടപടിക്കായി ബന്ധപ്പെട്ട വകുപ്പിന് കൈമാറി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.