ദുബൈ എക്സ്പോ ഇന്ത്യൻ പവിലിയൻ: കുവൈത്തിൽ എംബസി പ്രചാരണം നടത്തുന്നു
text_fieldsകുവൈത്ത് സിറ്റി: ദുബൈ എക്സ്പോയിലെ ഇന്ത്യൻ പവിലിയൻ സംബന്ധിച്ച് കുവൈത്തിൽ പ്രചാരണം നടത്തുമെന്ന് കുവൈത്തിലെ ഇന്ത്യൻ എംബസി. കുവൈത്തിൽനിന്ന് എക്സ്പോ കാണാൻ എത്തുന്നവരെ പവിലിയൻ കാണാൻ പ്രേരിപ്പിക്കും. ഇന്ത്യയുടെ പൈതൃകയും ശാസ്ത്രമുന്നേറ്റവും അഞ്ച് ട്രില്യൺ സമ്പദ്വ്യവസ്ഥയിലേക്കുള്ള കുതിപ്പും പ്രതിഫലിപ്പിക്കുന്നതാണ് ഇന്ത്യൻ പവിലിയൻ എന്ന് കുവൈത്തിലെ ഇന്ത്യൻ അംബാസഡർ സിബി ജോർജ് വാർത്തസമ്മേളനത്തിൽ പറഞ്ഞു. ലോകത്തിലെ ഏറ്റവും വലിയ ബിസിനസ് ഇവൻറായ ദുബൈ എക്സ്പോ ഒക്ടോബർ ഒന്നിനാണ് ആരംഭിക്കുന്നത്.
2022 മാർച്ച് 31 വരെയാണ് ഇവൻറ്. ഇന്ത്യൻ സ്വാതന്ത്ര്യത്തിെൻറ 75ാം വാർഷിക സ്മരണയാണ് ഇന്ത്യൻ പവിലിയെൻറ പ്രമേയം. സ്വാതന്ത്ര്യാനന്തരമുള്ള ഏഴര പതിറ്റാണ്ടിലെ ഇന്ത്യയുടെ നേട്ടങ്ങൾ പ്രതിഫലിപ്പിക്കും. ചലിക്കുന്ന 600 വർണ ബ്ലോക്കുകൾകൊണ്ട് തീർത്തതാണ് കവാടം.
ഇന്ത്യ മുന്നോട്ട് എന്ന ആശയമാണ് ഇത് പ്രതിഫലിപ്പിക്കുന്നത്. നാലു നിലകളിലായി ഒരുക്കിയ പവിലിയന് രണ്ടു ഭാഗമാണുള്ളത്. കാലാവസ്ഥ-ജൈവ വൈവിധ്യം, ബഹിരാകാശം, ഗ്രാമ നഗര വികസനം, ജലവും ജീവിതവും, സഹിഷ്ണുത, വിജ്ഞാനം, യാത്രയും ബന്ധങ്ങളും, കൃഷിയും ഭക്ഷണശീലങ്ങളും, ആരോഗ്യവും സമാധാനവും, അന്താരാഷ്ട്ര നേട്ടങ്ങൾ, സുവർണ ജൂബിലി എന്നീ വിഷയങ്ങളെ ആസ്പദമാക്കിയാണ് പ്രദർശനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.