ദുബൈ ദുബൈ കറക് മക്കാനി ഇനി ഖൈത്താനിലും
text_fieldsകുവൈത്ത് സിറ്റി: രുചി വൈവിധ്യംകൊണ്ട് ചായയിൽ വ്യത്യസ്തത തീർത്ത് ആസ്വാദകരിൽ ഇടംപിടിച്ച ദുബൈ ദുബൈ കറക് മക്കാനി ഇനി ഖൈത്താനിലും. ഖൈത്താനിൽ വ്യാഴാഴ്ച വൈകീട്ട് ആറിന് പുതിയ ശാഖ ഉദ്ഘാടനം ചെയ്യുമെന്ന് മാനേജ്മെന്റ് അറിയിച്ചു. ഖൈത്താൻ ട്രയോ മാൾ (ഓസോൺ സിനിമ) ഗ്രൗണ്ട് ഫ്ലോറിലാണ് മക്കാനി.
ദുബൈ ദുബൈ കറക് മക്കാനിയുടെ കുവൈത്തിലെ ആറാമത്തേയും ജി.സി.സിയിലെ ഒമ്പതാമത്തേയും ശാഖയാണ് ഇത്.
ഉപഭോക്താക്കൾ നൽകുന്ന പൂർണ പിന്തുണയാണ് പുതിയ ബ്രാഞ്ചുകൾ തുറക്കാൻ പ്രേരണയെന്നും ഈ വർഷം ഹവല്ലി, ജഹ്റ, മഹ്ബൂല എന്നിവിടങ്ങളിലും ബഹ്റൈനിലും ശാഖ തുടങ്ങാനുള്ള തയാറെടുപ്പിലാണെന്നും എ.എം ഗ്രൂപ് ചെയർമാൻ ആബിദ് മുളയംകാവ്, സ്പോൺസർ ഫഹദ് മിഷ്കിസ് സാലിഹ് അൽ റഷീദി, എ.എം ഗ്രൂപ് ഡയറക്ടർ മുഹമ്മദ് കുഞ്ഞി, ദുബൈ ദുബൈ കറക് മക്കാനി മാനേജിങ് പാർട്ട്ണർ ഹിജാസ് എന്നിവർ അറിയിച്ചു.
മുഴുസമയം പ്രവർത്തിക്കുന്ന കറക് മക്കാനിയിൽ സ്വന്തം സ്പെഷലൈസ്ഡ് മസാലകളാണ് ഉപയോഗിക്കുന്നത്. ആരോഗ്യത്തിന് ഹാനികരമാകാതെ ഇവ ആസ്വാദ്യകരമായ രുചി സമ്മാനിക്കുന്നു.
കറക് ടി, കറക് വാനില, കറക് ചോക്ലറ്റ്, സിന്നമൻ ടി, റോസ് വാട്ടർ ടീ, കറക് കോൺഫ്ലേക്, കറക് ബിസ്കറ്റ്, കറക് സഫ്രാൻ, കറക് കാർഷഡമൻ, കറക് ജിഞ്ചർ തുടങ്ങിയ വൈവിധ്യം ലഭ്യമാണെന്ന് അധികൃതർ അറിയിച്ചു.
ഇതിനൊപ്പം എണ്ണക്കടികൾ, വ്യത്യസ്ത ജ്യൂസുകൾ, പൊറോട്ട, ഷവർമ, സാൻവിച്ച്, ബർഗർ, ക്ലബ് സാൻവിച്ച്, ദം ബിരിയാണി തുടങ്ങി വ്യത്യസ്ത രുചികളും കൂട്ടിനുണ്ട്. വിശാലമായ സ്ഥല സൗകര്യങ്ങളും, അനുഭവ സമ്പന്നരായ ജീവനക്കാരും കറക് മക്കാനിയുടെ പ്രത്യേകതയാണ്. 2019 നവംബറിൽ ഫർവാനിയയിലാണ് കുവൈത്തിലെ ആദ്യ ദുബൈ ദുബൈ കറക് മക്കാനി ആരംഭിച്ചത്. എം.എ. യൂസുഫലിയായിരുന്നു ഉദ്ഘാടനം. വൈകാതെ ഫർവാനിയ-2, കുവൈത്ത് എയർപോർട്ട് ടെർമിനൽ- 1, അൽ ജലീബ്- അബ്ബാസിയ, സാൽമിയ എന്നിവിടങ്ങളിൽ തുറന്നു.
ദുബൈ ദുബൈ കറക് മക്കാനിയുടെ പ്രായോജകരായ എ.എം ഗ്രൂപ്പിന് ഐ ബ്ലാക്, എക്കോ ലൈറ്റ്, ടീം, ക്ലീൻ കാർട്ട്, ലിബർട്ടി, വൈൽഡ് ക്രാഫ്റ്റ്, എക്സ്പ്രസ് യുനൈറ്റഡ് കൺസ്ട്രക്ഷൻ എന്ന സംരംഭങ്ങളും 100 ൽ പരം ജീവനക്കാരുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.