ദുബൈ ദുബൈ കറക് മക്കാനി അബ്ബാസിയയിൽ തുറന്നു
text_fieldsകുവൈത്ത് സിറ്റി: ചായ വൈവിധ്യവുമായി ദുബൈ ദുബൈ കറക് മക്കാനി അബ്ബാസിയയിൽ പ്രവർത്തനമാരംഭിച്ചു. കേണൽ നഹാർ അൽ മുത്ലഖിം ഉദ്ഘാടനം നിർവഹിച്ചു.കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം ലേബർ യൂനിയൻ ഡെപ്യൂട്ടി ചെയർമാൻ മുഹമ്മദ് അൽ ഉബൈദിലി, മുഹമ്മദ് മുറാദ്, മുഹമ്മദ് സഹദ് അൽ സാമിൽ, അബ്ദുൽ അസീസ് അൽ ദഫീരി, നസീമുൽ ഹസൻ, കമ്പനി ചെയർമാൻ ഫഹദ് മിഷ്കിസ് സാലിഹ് അൽ റഷീദി, ഡയറക്ടർമാരായ ആബിദ് മുളയങ്കാവ്, മുഹമ്മദ് കുഞ്ഞി, ഹിജാസ് എന്നിവർ സംബന്ധിച്ചു.
ചായകൾ, എണ്ണക്കടികൾ, വിവിധ തരം പൊറോട്ട, സാൻഡ്വിച്ചസ്, ബർഗർ, ക്ലബ് സാൻഡ്വിച്ചസ് തുടങ്ങി രുചിവൈവിധ്യത്തിെൻറ പെരുമയുമായാണ് 'ദുബൈ ദുബൈ കറക് മക്കാനി' പ്രവർത്തിക്കുക. കറക് ടീ, കറക് വാനില, കറക് ചോക്ലറ്റ്, സിന്നമൻ ടീ, റോസ് വാട്ടർ ടീ, കറക് കോൺഫ്ലേക്, കറക് ബിസ്കറ്റ്, കറക് സഫ്രാൻ, കറക് കാർഡമൻ, കറക് ജിൻജർ തുടങ്ങി ചായയുടെ വൈവിധ്യംതന്നെയാണ് ഇൗ സ്ഥാപനത്തെ വേറിട്ടുനിർത്തുന്നത്.
ചിക്കൻ, ബീഫ് ദം ബിരിയാണികൾ മിതമായ നിരക്കിൽ ലഭ്യമാക്കുമെന്നും ഡയറക്ടർമാർ കൂട്ടിച്ചേർത്തു.ചായവൈവിധ്യങ്ങളുമായി 2019 നവംബറിൽ ലുലു ഗ്രൂപ് ചെയർമാൻ എം.എ. യൂസുഫലിയാണ് 'ദുബൈ ദുബൈ കറക് മക്കാനി' കുവൈത്തിൽ ഉദ്ഘാടനം ചെയ്തത്.
രണ്ടു വർഷത്തിനിടയിൽ സംതൃപ്തരായ ഉപഭോക്താക്കൾ നൽകിയ പിന്തുണയാണ് പുതിയ ബ്രാഞ്ച് തുടങ്ങാൻ കരുത്ത് നൽകിയതെന്നും 2021 അവസാനത്തോടെ കുവൈത്തിൽ പത്തോളം ബ്രാഞ്ച് തുറക്കുമെന്നും ഡയറക്ടർമാർ പറഞ്ഞു. 24 മണിക്കൂറും പ്രവർത്തിക്കുന്ന കറക് മക്കാനിയിൽ സ്വന്തം സ്പെഷലൈസ്ഡ് മസാലകൾ മാത്രമാണ് ഉപയോഗിക്കുന്നതെന്നും ആരോഗ്യത്തിന് ഹാനികരമായ ഒന്നും ഉപയോഗിക്കാതെ തന്നെ രുചിമേളമൊരുക്കാൻ കഴിയുമെന്നും അധികൃതർ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.