ദുബൈ ദുബൈ കറക് മക്കാനി ഫർവാനിയയിൽ പുതിയ ബ്രാഞ്ച് തുറക്കുന്നു
text_fieldsകുവൈത്ത് സിറ്റി: രുചിവൈവിധ്യങ്ങൾകൊണ്ട് ചായയിൽ വ്യത്യസ്തത തീർത്ത് ആസ്വാദകരിൽ ഇടംപിടിച്ച ദുബൈ ദുബൈ കറക് മക്കാനി ഫർവാനിയയിൽ പുതിയ ഷോപ്പ് തുറക്കുന്നു. ഈ മാസം 30ന് വൈകുന്നേരം ഏഴിന് ഫർവാനിയയിൽ (അൽ ഗാനം, യുറീക്ക സമീപം) പുതിയ ബ്രാഞ്ച് ഉദ്ഘാടനം ചെയ്യുമെന്ന് മാനേജ്മെന്റ് അറിയിച്ചു. ഫർവാനിയയിൽ കറക് മക്കാനിയുടെ മൂന്നാമത്തെ ബ്രാഞ്ചാണിത്. കുവൈത്തിൽ ഏഴും ജി.സി.സിയിൽ 11 ഔട്ട്ലറ്റുകളും ദുബൈ ദുബൈ കറക് മക്കാനിക്കുണ്ട്.
ഉപഭോക്താക്കൾ നൽകുന്ന പൂർണ പിന്തുണയാണ് പുതിയ ബ്രാഞ്ചുകൾ തുറക്കാൻ പ്രേരിപ്പിക്കുന്നതെന്നും ഈ വർഷം കൂടുതൽ ഇടങ്ങളിൽ ബ്രാഞ്ചുകൾ ആരംഭിക്കുമെന്നും സ്പോൺസർ ഫഹദ് മിഷ്കിസ് സാലിഹ് അൽ റഷീദി, എ.എം ഗ്രൂപ് ചെയർമാൻ ആബിദ് മുളയങ്കാവ്, ഡയറക്ടർ മുഹമ്മദ് കുഞ്ഞി, ദുബൈ ദുബൈ കറക് മക്കാനി മാനേജിങ് പാർട്ട്ണർ ഹിജാസ് എന്നിവർ അറിയിച്ചു. ഹവല്ലിയിൽ പുതിയ ബ്രാഞ്ച് ഉടൻ ആരംഭിക്കുമെന്നും അറിയിച്ചു.
മുഴുസമയം പ്രവർത്തിക്കുന്ന കറക് മക്കാനിയിൽ സ്വന്തം സ്പെഷലൈസ്ഡ് മസാലകൾ മാത്രമാണ് ഉപയോഗിക്കുന്നത്. ആരോഗ്യത്തിന് ഹാനികരമാകാത്ത ഇവ ആസ്വാദ്യകരമായ രുചി സമ്മാനിക്കുന്നു. കറക് ടീ, കറക് വാനില, കറക് ചോക്ലറ്റ്, സിന്നമൻ ടീ, റോസ് വാട്ടർ ടീ, കറക് കോൺഫ്ലേക്, കറക് ബിസ്കറ്റ്, കറക് സഫ്രാൻ, കറക് കാർഷഡമൻ, കറക് ജിൻജർ തുടങ്ങി ചായയിൽ വൈവിധ്യങ്ങൾ ഏറെ ഇവിടെ ലഭ്യമാണ്.
ഇതിനൊപ്പം എണ്ണക്കടികൾ, വ്യത്യസ്ത ജ്യൂസുകൾ, ദം ചിക്കൻ ബിരിയാണി, ഷവർമ, സാൻവിച്ച്, ബർഗർ, ക്ലബ് സാൻവിച്ച് തുടങ്ങി വ്യത്യസ്ത രുചികളും കൂട്ടിനുണ്ട്. വിശാലമായ സ്ഥലസൗകര്യങ്ങളും അനുഭവസമ്പന്നരായ സ്റ്റാഫും കറക് മക്കാനിയുടെ പ്രത്യേകതയാണ്.ദുബൈ ദുബൈ കറക് മക്കാനിയുടെ പ്രായോജകരായ എ.എം ഗ്രൂപ്പിന് ഐ ബ്ലാക്ക്, എക്കോ ലൈറ്റ്, ക്ലീൻ കാർട്ട്, ടീം, ലിബർട്ടി, വൈൽഡ് ക്രാഫ്റ്റ്, ഇ.യു കമ്യൂണിക്കേഷൻ എന്നീ സംരംഭങ്ങളുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.