‘ദുബൈ ദുബൈ കറക് മക്കാനി ’ പുതിയ ബ്രാഞ്ച് ഹവല്ലിയിൽ
text_fieldsകുവൈത്ത് സിറ്റി: ചായയിൽ വ്യത്യസ്ത രുചിയുമായി ആസ്വാദകരിൽ ഇടം പിടിച്ച ദുബൈ ദുബൈ കറക് മക്കാനി ഹവല്ലിയിൽ പുതിയ ഷോപ് തുറക്കുന്നു. ഒക്ടോബർ ഒന്നിന് രാവിലെ 11ന് (പുതുതായി ഉദ്ഘാടനം ചെയ്യുന്ന ലുലു ഹൈപ്പർ മാർക്കറ്റ് ബിൽഡിങ്) പുതിയ ബ്രാഞ്ച് ലുലു ഗ്രൂപ് ചെയർമാൻ എം.എ. യൂസുഫലി ഉദ്ഘാടനം ചെയ്യും. കുവൈത്തിൽ ദുബൈ ദുബൈ കറക് മക്കാനിയുടെ എട്ടാമത്തെ ബ്രാഞ്ചാണിത്. കുവൈത്തിലും ജി.സി.സിയിലുമായി 11 ഔട്ട്ലെറ്റുകളുണ്ട്. ഉപഭോക്താക്കൾ നൽകുന്ന പൂർണ പിന്തുണയാണ് പുതിയ ബ്രാഞ്ചുകൾ തുറക്കാൻ പ്രേരിപ്പിക്കുന്നതെന്നും വരുംവർഷങ്ങളിൽ കൂടുതൽ ഇടങ്ങളിൽ തുറക്കുമെന്നും സ്പോൺസർ ഫഹദ് മിഷ്കിസ് സാലിഹ് അൽ റഷീദി, എ.എം ഗ്രൂപ് ചെയർമാൻ ആബിദ് മുളയങ്കാവ്, ഡയറക്ടർ മുഹമ്മദ് കുഞ്ഞി, ദുബൈ ദുബൈ കറക് മക്കാനി മാനേജിങ് ഡയറ്കടർ ഹിജാസ് എന്നിവർ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
മുഴുസമയം പ്രവർത്തിക്കുന്ന കറക് മക്കാനിയിൽ സ്വന്തം സ്പെഷലൈസ്ഡ് മസാലകൾ മാത്രമാണ് ഉപയോഗിക്കുന്നത്. ആരോഗ്യത്തിന് ഹാനികരമാകാതെ ഇവ ആസ്വാദ്യകരമായ രുചി സമ്മാനിക്കുന്നു. കറക് ടി, കറക് വാനില, കറക് ചോക്ലറ്റ്, സിന്നമൻ ടി, റോസ് വാട്ടർ ടീ, കറക് കോൺഫ്ലേക്, കറക് ബിസ്കറ്റ്, കറക് സഫ്രാൻ, കറക് കാർഡമൻ, കറക് ജിഞ്ചർ, കറക് കോൾഡ് ടീ തുടങ്ങി ചായയിലെ വൈവിധ്യങ്ങൾ ഏറെ ഇവിടെ ലഭ്യമാണ്. ഇതിനൊപ്പം എണ്ണക്കടികൾ, വ്യത്യസ്ത ജ്യൂസുകൾ, ഷവർമ, സാൻവിച്ച്, ബർഗർ, ക്ലബ് സാൻവിച്ച്, ദം ചിക്കൻ ബിരിയാണി തുടങ്ങി വ്യത്യസ്ത രുചികളുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.