ദുബൈ ദുബൈ കറക് മക്കാനിയുടെ പത്താമത്തെ ബ്രാഞ്ച് ഫർവാനിയയിൽ ഉദ്ഘാടനം ചെയ്തു
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിലും ജി.സി.സിയിലും ജനങ്ങളുടെ പ്രിയ സ്ഥാപനമായ ദുബൈ ദുബൈ കറക് മക്കാനിയുടെ പത്താമത്തെ ബ്രാഞ്ച് ഫർവാനിയയിൽ കോണ്ടിനന്റൽ ഇൻ ഹോട്ടലിന് സമീപം വ്യാഴാഴ്ച ഉദ്ഘാടനം ചെയ്തു. ദുബൈ ദുബൈ കറക് മക്കാനിയുടെ കുവൈത്തിലെ പത്താമത്തെയും ജി.സി.സിയിലെ 13ാമത്തെയും ഔട്ട് ലെറ്റാണ് ഫർവാനിയയിൽ തുറന്നത്.
2019ൽ ഫർവാനിയ ലുലു എക്സ്പ്രസ് ബിൽഡിങ്ങിൽ എം.എ.യൂസുഫലിയാണ് ദുബൈ ദുബൈ കറക് മക്കാനിയുടെ കുവൈത്തിലെ ആദ്യത്തെ ഔട്ട് ലെറ്റ് ഉദ്ഘാടനം ചെയ്തത്. ചടങ്ങിൽ പോൺസർ ഫഹദ് മിഷ്കിസ് സാലിഹ് അൽ റഷീദി, എ.എം. ഗ്രൂപ് ചെയർമാൻ ആബിദ് മുളയങ്കാവ്, ഡയറക്ടർ മാരായ മുഹമ്മദ് കുഞ്ഞി, ജമാൽ തോടന്നൂർ, ലുലു ഹൈപ്പർ ഡയറക്റ്റർ മുഹമ്മദ് ഹാരിസ്.
മെട്രോ മെഡിക്കൽ ഗ്രൂപ് ചെയർമാൻ ആൻഡ് സി.ഇ.ഒ മുസ്തഫ ഹംസ, ഐ.ബി.ബി.സി പ്രതിനിധി സുരേഷ്, ഡോ. അമീർ, ഡോ. അബ്ദുൽ ഫത്താഹ്, ഡോ. സിറാജ്, സോളി മാത്യു (ഡെപ്യൂട്ടി ജനറൽ മാനേജർ, ഗൾഫ് ബാങ്ക്) എന്നിവർ പങ്കെടുത്തു. മുഴുസമയം പ്രവർത്തിക്കുന്ന കറക് മക്കാനിയിൽ സ്വന്തം സ്പെഷലൈസ്ഡ് മസാലകൾ മാത്രമാണ് ഉപയോഗിക്കുന്നത്.
ആരോഗ്യത്തിന് ഒട്ടും ഹാനികരമല്ലാത്ത ഇവ ആസ്വാദ്യകരമായ രുചി സമ്മാനിക്കുന്നു. ഫ്രഷ് മിൽക്കിൽ തയാറാകുന്ന സേമാവർ ചായ പുതിയ ഫർവാനിയ ഔട്ട്ലറ്റിന്റെ പ്രത്യേകതയാണ്. ഇതിനൊപ്പം എണ്ണക്കടികൾ, ജ്യൂസുകൾ, വ്യത്യസ്തമായ ചിക്കൻ ശവ്വായകൾ (മാജിക് മസാല, മാജിക് ഡബിൾ സ്പൈസി വിത്ത് ബുഹാരി റൈസ്, ചീസ് ശവ്വായ), സാൻവിച്ച്.
ദം ചിക്കൻ ബിരിയാണി, ദം ചിക്കൻ ട്രൈൻ ബിരിയാണി തുടങ്ങി വ്യത്യസ്ത രുചി വിഭവങ്ങളും ഈ ബ്രാഞ്ചിലുണ്ടാവും. ഹോട്ടൽ മാനേജ്മെന്റിൽ പാണ്ഡിത്യമുള്ളവരും ഇന്ത്യയിലും, ഗൾഫ് രാജ്യങ്ങളിലും കൂടാതെ ഫ്ലെറ്റ് കാറ്ററിങ് സർവീസിൽ 20 വർഷത്തിൽ കൂടുതൽ പരിജയസമ്പന്നരായ ഷെഫുകളും ഈ ബ്രാബിൽ വിഭവങ്ങൾ ഒരുക്കുന്നു.
കൂടാതെ, പാർട്ടി കാറ്ററിങ് ഓർഡറുകൾ ദം ബിരിയാണി (ഫ്രഷ് ചിക്കൻ, ഫ്രഷ് മട്ടൻ, ഫ്രഷ് ബീഫ്) തുടങ്ങിയവ മുൻകൂറായി ബുക്ക് ചെയ്യാവുന്നതാണ്.
ദുബൈ ദുബൈ കറക് മക്കാനിയുടെ അഞ്ചാം വാർഷികം പ്രമാണിച്ച് എല്ലാ ഔട്ട്ലറ്റുകളിലും ഈ മാസം 12 മുതൽ 15 ദിവസം പ്രത്യേക പ്രമോഷൻ ഒരുക്കിയുണ്ടുണ്ടെന്നും മാനേജ്മെന്റ് അറിയിച്ചു. ദുബൈ ദുബൈ കറക് മക്കാനിയുടെ പ്രായോജകരായ എ.എം ഗ്രൂപ്പിന് ഐ ബ്ലാക്ക്, എക്കോ ലൈറ്റ്, ഹാമിൽട്ടൺ, ടീം എന്നീ ഇലക്ട്രോണിക്സ് ബ്രാൻഡുകൾ, വൈൽഡ് ക്രാഫ്റ്റ് ലഗേജ്ജ്, ക്ലീൻകാർട്ട് മൊബൈൽ കാർ വാഷ് എന്നീ സംരംഭങ്ങളും കുവൈത്തിലുണ്ട്.
ഉപഭോക്താക്കൾ നൽകുന്ന പൂർണ പിന്തുണയാണ് പുതിയ ബ്രാഞ്ചുകൾ തുറക്കാൻ പ്രേരിപ്പിക്കുന്നതെന്നും ഇനിയും കൂടുതൽ ഇടങ്ങളിൽ ബ്രാഞ്ചുകൾ ആരംഭിക്കുമെന്നും സ്പോൺസർ ഫഹദ് മിഷ്കിസ് സാലിഹ് അൽ റഷീദി, എ.എം ഗ്രൂപ് ചെയർമാൻ ആബിദ് മുളയങ്കാവ്, ഡയറക്ടർ മാരായ മുഹമ്മദ് കുഞ്ഞി, ജമാൽ തോടന്നൂർ എന്നിവർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.