ദുബൈ ദുബൈ കറക് മക്കാനി സാൽമിയ ബ്രാഞ്ച് ഉദ്ഘാടനം ഇന്ന്
text_fieldsകുവൈത്ത് സിറ്റി: ചായ വൈവിധ്യവുമായി ദുബൈ ദുബൈ കറക് മക്കാനി സാൽമിയയിലും പ്രവർത്തനമാരംഭിക്കുന്നു. വ്യാഴാഴ്ച രാത്രി 9.30ന് സാൽമിയ ബ്ലോക്ക് പത്തിൽ ഇൗസ അൽ ഖത്താമി സ്ട്രീറ്റിൽ ഉദ്ഘാടനം ചെയ്യുമെന്ന് മാനേജ്മെൻറ് അറിയിച്ചു. ദുബൈ ദുബൈ കറക് മക്കാനിയുടെ ജി.സി.സിയിലെ ഏഴാമതും കുവൈത്തിലെ നാലാമതും ബ്രാഞ്ച് ആണ് സാൽമിയയിൽ തുറക്കുന്നത്. ഇൗ വർഷം പത്ത് ബ്രാഞ്ചുകൾ കൂടി തുറക്കുമെന്നും രണ്ടു വർഷത്തിനിടയിൽ സംതൃപ്തരായ ഉപഭോക്താക്കൾ നൽകിയ പിന്തുണയാണ് കൂടുതൽ ബ്രാഞ്ച് തുടങ്ങാൻ കരുത്തുനൽകിയതെന്നും കമ്പനി ചെയർമാൻ ഫഹദ് മിഷ്കിസ് സാലിഹ് അൽ റഷീദി, ഡയറക്ടർമാരായ ആബിദ് മുളയങ്കാവ്, മുഹമ്മദ് കുഞ്ഞി, ഹിജാസ് എന്നിവർ അറിയിച്ചു.
24 മണിക്കൂറും പ്രവർത്തിക്കുന്ന കറക് മക്കാനിയിൽ സ്വന്തം സ്പെഷലൈസ്ഡ് മസാലകൾ മാത്രമാണ് ഉപയോഗിക്കുന്നതെന്നും ആരോഗ്യത്തിന് ഹാനികരമായ ഒന്നും ഉപയോഗിക്കാതെ തന്നെ രുചിമേളമൊരുക്കാൻ കഴിയുമെന്നും അധികൃതർ പറഞ്ഞു. ചിക്കൻ ദം ബിരിയാണി മിതമായ നിരക്കിൽ ലഭ്യമാക്കുമെന്നും ഡയറക്ടർമാർ കൂട്ടിച്ചേർത്തു.
ചായവൈവിധ്യങ്ങളുമായി 2019 നവംബറിൽ എം.എ. യൂസുഫലിയാണ് 'ദുബൈ ദുബൈ കറക് മക്കാനി' കുവൈത്തിൽ ഫർവാനിയയിൽ ഉദ്ഘാടനം ചെയ്തത്. കറക് ടീ, കറക് വാനില, കറക് ചോക്ലറ്റ്, സിന്നമൻ ടീ, റോസ് വാട്ടർ ടീ, കറക് കോൺഫ്ലേക്, കറക് ബിസ്കറ്റ്, കറക് സഫ്രാൻ, കറക് കാർഡമൻ, കറക് ജിൻജർ തുടങ്ങി ചായയുടെ വൈവിധ്യം തന്നെയാണ് ഇൗ സ്ഥാപനത്തെ വേറിട്ടുനിർത്തുന്നത്. ചായകൾ, എണ്ണക്കടികൾ, വിവിധതരം ജ്യൂസുകൾ, വിവിധ തരം പൊറോട്ട, ഷവർമ, സാൻഡ് വിച്ചസ്, ബർഗർ, ക്ലബ് സാൻഡ്വിച്ചസ് തുടങ്ങി രുചി വൈവിധ്യത്തിന്റെ പെരുമയുമായാണ് 'ദുബൈ ദുബൈ കറക് മക്കാനി' പ്രവർത്തിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.