ദുബൈ എക്സ്പോ: പൈതൃകവും സംസ്കാരവും വിളിച്ചോതി കുവൈത്ത് പവലിയൻ
text_fieldsകുവൈത്ത് സിറ്റി: ദുബൈ എക്സ്പോയിലെ കുവൈത്ത് പവലിയൻ ശ്രദ്ധനേടുന്നു. കുവൈത്തിെൻറ ചരിത്രവും പൈതൃകവും സംസ്കാരവും വിളിച്ചോതുന്നതാണ് കാഴ്ചകൾ. കുവൈത്ത് എന്ന കൊച്ചുരാജ്യത്തെ കുറഞ്ഞ സമയംകൊണ്ട് ചുരുക്കത്തിലറിയാൻ വിദേശികളായ സന്ദർശകർക്ക് കഴിയുന്ന രീതിയിലാണ് ക്രമീകരണം. നാഷനൽ യൂത്ത് കേഡറിലെ വളൻറിയർമാർ എല്ലാം വിശദീകരിച്ചുനൽകുന്നുണ്ട്. കുവൈത്ത് വാർത്താവിനിമയ മന്ത്രി ഡോ. അബ്ദുറഹ്മാൻ അൽ മുതൈരിയാണ് വെള്ളിയാഴ്ച പവലിയൻ ഉദ്ഘാടനം ചെയ്തത്. 5500 ചതുരശ്രമീറ്ററിൽ സജ്ജീകരിച്ച പവലിയൻ കുവൈത്തിെൻറ െഎകണുകളിലൊന്നായ വാട്ടർ ടവർ, ശൈഖ് ജാബിർ കൾചറൽ സെൻറർ എന്നിവയുടെ മാതൃകയിലാണ് രൂപകൽപന ചെയ്തത്. കുവൈത്തിെൻറ വികസനസ്വപ്നങ്ങളും പദ്ധതികളും ദൃശ്യങ്ങളായും വിവരണങ്ങളായും ഒരുക്കിയിട്ടുണ്ട്. മാനുഷിക സേവനമേഖലകളിലെ സംഭാവനകൾ, രാജ്യത്തിലെ നിക്ഷേപാവസരങ്ങൾ, പൈതൃകസ്ഥലങ്ങളും സംഭവങ്ങളും തുടങ്ങിയവ പരിചയപ്പെടുത്തുന്ന ഇൻസ്റ്റലേഷനുകൾ അകത്തുണ്ട്. ശബ്ദ, ദൃശ്യ വിസ്മയങ്ങളായും പവലിയൻ അനുഭൂതി പകരുന്നുണ്ട്. 'പുതിയ കുവൈത്ത്, സുസ്ഥിരതക്ക് പുതിയ അവസരങ്ങൾ' എന്ന തലക്കെട്ടിലാണ് 24 മീറ്റർ ഉയരത്തിലുള്ള പവലിയൻ ഒരുക്കിയത്. ഒക്ടോബർ ഒന്നിന് ആരംഭിച്ച ലോകത്തിലെ ഏറ്റവും വലിയ ബിസിനസ് ഇവൻറായ ദുബൈ എക്സ്പോ മാർച്ച് 31വരെയാണ്. ദുബൈ ഭരണാധികാരി ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമും ജി.സി.സി രാജ്യങ്ങളിലെ മന്ത്രിമാരും മറ്റു പ്രമുഖരും കുവൈത്ത് പവലിയൻ സന്ദർശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.