ചൂട് വില്ലനല്ല; കരുതൽ വേണം
text_fieldsറമദാനിൽ ഇപ്പോൾ ചൂട് വലിയ വിഷയമല്ല, എന്നാൽ പതിയെ ചൂട് കൂടിയേക്കും. ഈ സമയത്ത് ശരീരത്തിൽ ജലാംശം നിലനിർത്തുക പ്രധാനമാണ്. നോമ്പെടുക്കുന്നവർ രാത്രികാലങ്ങളിൽ ധാരാളം വെള്ളവും ജ്യൂസ് ഉൽപന്നങ്ങളും കഴിക്കണം. ഒപ്പം നിർജലീകരണത്തിന് ആക്കം കൂട്ടുന്ന പഞ്ചസാരയുടെ അളവ് കൂടിയ പാനീയങ്ങളും കഫീനും ഒഴിവാക്കുകയും വേണം. പഴങ്ങൾക്കും പച്ചക്കറികൾക്കും രാത്രിഭക്ഷണങ്ങളിൽ മുൻതൂക്കം നൽകണം.
ഇഫ്താർ വേളയിൽ നാരങ്ങ വെള്ളത്തേക്കാൾ ഉത്തമം സാധാരണ ജലപാനമാണ്. ഫ്രൂട്ട് ജ്യൂസുകൾക്കു പകരം ഫ്രൂട്സ് ഉൽപന്നങ്ങൾ കഴിക്കുന്നതാണ് ഗുണകരം. മൂത്രാശയ രോഗികൾ, കിഡ്നി രോഗികൾ, ഗർഭിണികൾ, കുട്ടികൾ, വൃദ്ധർ, തുറസ്സായ സ്ഥലങ്ങളിൽ ജോലി ചെയ്യുന്നവർ എന്നിവർ ചൂടുകാലത്ത് കൂടുതൽ ശ്രദ്ധിക്കണം. നോമ്പുതുറന്ന് അത്താഴം വരെയുള്ള സമയത്ത് ചുരുങ്ങിയത് മൂന്നുലിറ്റർ വെള്ളമെങ്കിലും കുടിക്കണം.
രാവിലെ പത്തിനും വൈകീട്ട് നാലിനും ഇടക്കുള്ള ചൂടാണ് നിർജലീകരണത്തിനും സൂര്യാതപത്തിനും പ്രധാനമായും കാരണമാകുന്നത്. ഈ സമയത്ത് നേരിട്ട് സൂര്യപ്രകാശം ശരീരത്തിൽ ഏൽക്കാതിരിക്കാൻ ശ്രമിക്കണം. ശരീരത്തിലെ ജലാംശവും ലവണങ്ങളും നഷ്ടപ്പെടുന്നത് അപകടം ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.