എംബസി വക്താവ് ഫഹദ് സൂരിക്ക് യാത്രയയപ്പ് നൽകി
text_fieldsകുവൈത്ത് സിറ്റി: ഔദ്യോഗിക കാലാവധി കഴിഞ്ഞ് നാട്ടിലേക്ക് മടങ്ങുന്ന കുവൈത്തിലെ ഇന്ത്യൻ എംബസി ഫസ്റ്റ് സെക്രട്ടറിയും ഔദ്യോഗിക വക്താവുമായ ഫഹദ് അഹ്മദ് ഖാൻ സൂരിക്ക് യാത്രയയപ്പ് നൽകി. ഇന്ത്യൻ പ്രഫഷനൽ നെറ്റ്വർക്കും ഇന്ത്യൻ ബിസിനസ് നെറ്റ്വർക്കും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്. എംബസി ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി അംബാസഡർ സിബി ജോർജ് ഉദ്ഘാടനം ചെയ്തു. തെൻറ ടീമിലെ പ്രധാനപ്പെട്ട അംഗങ്ങളിലൊരാളായിരുന്നു ഫഹദ് അഹ്മദ് ഖാൻ സൂരി എന്ന് അംബാസഡർ പറഞ്ഞു.
എംബസി വക്താവ് എന്ന നിലയില്‍ കമ്യൂണിറ്റി നേതാക്കളുമായും മാധ്യമങ്ങളുമായും മികച്ച ബന്ധം കാത്തുസൂക്ഷിച്ചിരുന്ന ഫഹദ് സൂരി ഓപൺ ഹൗസ് ഉൾപ്പെടെയുള്ള എംബസി പരിപാടികളുടെ സംഘാടനത്തിൽ നേതൃപരമായ പങ്കുവഹിച്ച ശേഷമാണ് നാട്ടിലേക്ക് മടങ്ങുന്നത്. എംബസി ഓഡിറ്റോറിയത്തിൽ നടന്ന യാത്രയയപ്പ് ചടങ്ങിൽ സമൂഹത്തിെൻറ വിവിധ മേഖലകളിൽനിന്ന് ക്ഷണിക്കപ്പെട്ട നൂറോളം പേർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.