പൊടിക്കാറ്റ്: പരിസ്ഥിതി, കാർഷിക അതോറിറ്റികൾ കൈകോർക്കുന്നു
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിൽ അടിക്കടിയുണ്ടാകുന്ന പൊടിക്കാറ്റ് കുറക്കാൻ പരിസ്ഥിതി അതോറിറ്റിയും കാർഷിക മത്സ്യവിഭവ അതോറിറ്റിയും കൈകോർക്കുന്നു. മരുപ്രദേശങ്ങളിൽ മരങ്ങൾ നട്ടുപിടിപ്പിക്കുന്നതുൾപ്പെടെയുള്ള പദ്ധതികളാണ് ഇതിന്റെ ഭാഗമായി ആലോചനയിലുള്ളത്.
വനവത്കരണത്തിലൂടെ പൊടിക്കാറ്റ് ഒരുപരിധിവരെ കുറക്കാൻ സാധിക്കുമെന്നാണ് അധികൃതരുടെ കണക്കുകൂട്ടൽ. മണ്ണിനെ ഉറപ്പുള്ളതാക്കാനും പൊടി പടരുന്നത് കുറക്കാനും പരിസ്ഥിതിസൗഹൃദ പരിഹാരങ്ങൾ കണ്ടെത്താൻ വിവിധ എൻ.ജി.ഒകളുമായും സർക്കർ സഥാപനങ്ങളുമായും സഹകരിക്കുമെന്ന് പരിസ്ഥിതി അതോറിറ്റി ചെയർമാൻ ശൈഖ് അബ്ദുല്ല അഹമ്മദ് അൽഹമൂദ് അസ്സബാഹ് പറഞ്ഞു.
വർഷത്തിൽ 90 ദിവസമെങ്കിലും രാജ്യത്ത് മണൽക്കാറ്റോ പൊടിയോടുകൂടിയ കാലാവസ്ഥയോ അനുഭവപ്പെടുന്നുണ്ട്. മണ്ണിന്റെയും സസ്യജാലങ്ങളുടെയും സവിശേഷതയും ഭൂവിനിയോഗ രീതികളും പൊടിക്കാറ്റ് വർധിക്കാൻ കാരണമാകുന്നു. ചികിത്സചെലവ് ഉൾപ്പെടെ പ്രതിവർഷം 190 ദശലക്ഷം ദീനാറാണ് ഇതുമൂലം ഖജനാവിൽനിന്ന് നഷ്ടമാകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.