അടിച്ചുവീശി പൊടിക്കാറ്റ്; മുൻകരുതലിന് നിർദേശം
text_fieldsകുവൈത്ത് സിറ്റി: ഗോള നിരീക്ഷകൻ ആദിൽ മർസൂഖിെൻറ പ്രവചനം ശരിവെച്ച് ബുധനാഴ്ച രാജ്യത്ത് ശക്തമായ പൊടിക്കാറ്റുണ്ടായി. മൂന്നുദിവസം പൊടിക്കാറ്റ് ആഞ്ഞുവീശുമെന്നും തുറമുഖത്തിെൻറ പ്രവർത്തനം തടസ്സപ്പെടുമെന്നും വിമാനം തിരിച്ചുവിടേണ്ട അവസ്ഥയുണ്ടാവുമെന്നുമായിരുന്നു പ്രവചനം. മോശം കാലാവസ്ഥ സംബന്ധിച്ച് ആഭ്യന്തരമന്ത്രാലയം സ്വദേശികൾക്കും വിദേശികൾക്കും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അടുത്ത ദിവസങ്ങളിലും ശക്തമായ കാറ്റുണ്ടാവുമെന്നാണ് പ്രവചനം. അത്യാവശ്യ സേവനങ്ങൾക്ക് മന്ത്രാലയത്തിെൻറ എമർജൻസി നമ്പറായ 112ലേക്ക് വിളിക്കാൻ നിർദേശമുണ്ട്.
അറേബ്യൻ ഉപദ്വീപിെൻറ വടക്കൻ ഭാഗത്തും ഇറാെൻറ ചില ഭാഗങ്ങളിലും കേന്ദ്രീകരിച്ച ശക്തമായ രണ്ടു ന്യൂനമർദങ്ങളാണ് ശക്തമായ കാറ്റടിച്ചുവീശാൻ കാരണം. ഇറാനിൽനിന്നുദ്ഭവിക്കുന്ന ന്യൂനമർദം ഹോർമുസ് കടലിടുക്ക് വഴി അറേബ്യൻ ഗൾഫിെൻറ തെക്കേ അറ്റംവരെയും വടക്കൻ കാസ്പിയൻ കടൽവരെയും ചെന്നെത്തിയേക്കും. ഈ രണ്ട് ന്യൂനമർദങ്ങളുടെ തുടർഫലനമായി മണിക്കൂറിൽ 70 കിലോമീറ്ററിലും കൂടുതൽ ശക്തിയേറിയ വടക്ക്–പടിഞ്ഞാറൻ കാറ്റടിച്ചുവീശുമെന്നാണ് പ്രവചനം. കുവൈത്തിൽ ഉച്ചനേരത്തായിരിക്കും കാറ്റിെൻറ പ്രഹരം കൂടുതൽ അനുഭവപ്പെടുക.
ഇതിനെ തുടർന്നുണ്ടാകുന്ന പൊടിപടലം മധ്യ ഇറാഖ് മുതൽ അബൂദബി വരെ ഭാഗങ്ങളിൽ പ്രയാസമുണ്ടാക്കും. ചക്രവാള കാഴ്ച 200 മീറ്ററിലും കുറയാൻ സാധ്യതയുള്ളതിനാൽ ഗൾഫ് രാജ്യങ്ങളിൽ തുറമുഖങ്ങൾ അടച്ചിടേണ്ടിവരുമെന്നും ആദിൽ മർസൂഖ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.