ഇ-ലേണിങ്: ലാപ്ടോപ്, മൊബൈൽ ഫോൺ വിൽപന കൂടി
text_fieldsകുവൈത്ത് സിറ്റി: കോവിഡ് പശ്ചാത്തലത്തിൽ അധ്യയനം ഒാൺലൈനിലേക്ക് മാറിയതോടെ ലാപ്ടോപ്, മൊബൈൽ ഫോൺ എന്നിവക്ക് ഡിമാൻഡ് വർധിച്ചതായി റിപ്പോർട്ട്. കോവിഡ് പ്രതിസന്ധി സൃഷ്ടിച്ച സാമ്പത്തിക ഞെരുക്കം മറ്റു പല ഉൽപന്നങ്ങളുടെയും വിൽപനയെ ബാധിച്ചപ്പോൾ ആണിത്. സ്വദേശികളാണ് പുതിയ ഡിവൈസുകൾ കൂടുതലായും വാങ്ങുന്നത്.
ശമ്പളം മുടങ്ങാത്തതിനാൽ സ്വദേശികളെ കോവിഡ്കാല സാമ്പത്തിക ഞെരുക്കം വല്ലാതെ ബാധിച്ചിട്ടില്ല. ആഗോള തലത്തിൽതന്നെ ഇത്തരം ഉൽപന്നങ്ങളുടെ ഡിമാൻഡ് വർധിച്ചതായാണ് റിപ്പോർട്ട്. അതേസമയം, വിദേശി ഉപഭോക്താക്കളെ ആശ്രയിക്കുന്ന ചെറിയ കടകൾക്ക് ആ അർഥത്തിലുള്ള കച്ചവടം ലഭിച്ചിട്ടില്ല. വിദേശികൾ രക്ഷിതാക്കളുടെ ഡിവൈസ് കുട്ടികളുടെ പഠനാവശ്യത്തിന് വിനിയോഗിക്കുേമ്പാൾ സ്വദേശികൾ കുട്ടികൾക്ക് പുതിയത് വാങ്ങിനൽകുന്നതാണ് പ്രവണത.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.