തിബത്തിലെ ഭൂകമ്പം; സഹതാപവും ഐക്യദാർഢ്യവും പ്രകടിപ്പിച്ച് കുവൈത്ത്
text_fieldsകുവൈത്ത് സിറ്റി: നിരവധി നാശനഷ്ടങ്ങൾക്ക് കാരണമായ തിബത്ത് ഭൂകമ്പത്തിൽ കുവൈത്ത് ചൈനയിലെ സർക്കാറിനോടും ജനങ്ങളോടും സഹതാപവും ഐക്യദാർഢ്യവും പ്രകടിപ്പിച്ചു. പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്നും കുവൈത്ത് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി.
തിബത്തിൽ ചൊവ്വാഴ്ച രാവിലെയുണ്ടായ ഭൂകമ്പത്തിൽ 126 പേർ മരിക്കുകയും 130 പേർക്ക് പരിക്കേറ്റതുമായാണ് റിപ്പോർട്ട്. തിബത്തിലെ പുണ്യനഗരങ്ങളിലൊന്നുമായ സിഗാസെയിലെ (ഷിഗാസ്റ്റെ) ഡിംഗ്രി കൗണ്ടിയിലാണ് മാപിനിയിൽ 6.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം അനുഭവപ്പെട്ടത്. ഭൂകമ്പത്തിന്റെ പ്രകമ്പനത്തിൽ നേപ്പാളിന്റെ വിവിധ പ്രദേശങ്ങൾ മുതൽ ബിഹാർ അതിർത്തിവരെ കുലുങ്ങിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.