ഭൂകമ്പം: അഫ്ഗാനിസ്താന് ഐക്യദാർഢ്യം അറിയിച്ച് കുവൈത്ത് വിദേശകാര്യ മന്ത്രാലയം
text_fieldsകുവൈത്ത് സിറ്റി: ഭൂകമ്പത്തിൽ കനത്ത നഷ്ടം നേരിട്ട അഫ്ഗാനിസ്താനിലെ ജനങ്ങളോട് കുവൈത്ത് വിദേശകാര്യ മന്ത്രാലയം സഹതാപവും ഐക്യദാർഢ്യവും അറിയിച്ചു. അഫ്ഗാൻ ജനതക്കും ഇരകളുടെ കുടുംബങ്ങൾക്കും കുവൈത്ത് ഭരണകൂടത്തിന്റെ ആത്മാർഥമായ അനുശോചനം വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
പരിക്കേറ്റവർ വേഗത്തിൽ സുഖംപ്രാപിക്കട്ടെയെന്നും ആശംസിച്ചു. ശനിയാഴ്ച പടിഞ്ഞാറൻ അഫ്ഗാനിസ്താനിൽ 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ 2000ത്തിലധികം പേർ മരിക്കുകയും 9000ത്തിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തെന്നാണ് റിപ്പോർട്ട്. നിരവധി പേർ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നതായും സൂചനയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.