ഭൂകമ്പങ്ങളും പ്രതിരോധവും; ജനറൽ ഫയർഫോഴ്സ് സിംപോസിയം
text_fieldsകുവൈത്ത് സിറ്റി: ഭൂകമ്പ പ്രതിരോധ സംവിധാനങ്ങൾ ഒരുക്കുന്നതിന്റെ ഭാഗമായി ജനറൽ ഫയർ ഫോഴ്സ് ‘ഭൂകമ്പങ്ങളും അവയെക്കുറിച്ച് എനിക്കറിയാവുന്ന കാര്യങ്ങളും’ തലക്കെട്ടിൽ സിംപോസിയം സംഘടിപ്പിച്ചു. ഭൂകമ്പങ്ങളുടെ പ്രത്യേക ശാസ്ത്രീയവശങ്ങളും പഠനങ്ങളും ഭൂമിശാസ്ത്രവുമായി ബന്ധപ്പെട്ടവയും തുടങ്ങി നിരവധി വിഷയങ്ങൾ ചർച്ച ചെയ്തു. മുബാറക് അൽ അബ്ദുല്ല അൽ ജാബിർ പ്രിവൻഷൻ സെക്ടർ തിയറ്ററിൽ നടന്ന സിംപോസിയത്തിന് ജനറൽ ഫയർഫോഴ്സിന്റെ പബ്ലിക് റിലേഷൻസ് ആൻഡ് മീഡിയ ഡിപ്പാർട്ട്മെന്റ് നേതൃത്വം നൽകി.
ജനറൽ ഫയർഫോഴ്സ് മേധാവി ലെഫ്റ്റനന്റ് ജനറൽ ഖാലിദ് റകാൻ അൽ മക്രാദ്, കുവൈത്ത് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സയന്റിഫിക് റിസർച്ചിലെ ക്രൈസിസ് മാനേജ്മെന്റ് തീരുമാനങ്ങൾ എടുക്കുന്നവരെ പിന്തുണക്കുന്ന പ്രോഗ്രാമിന്റെ ഡയറക്ടർ ഡോ. അബ്ദുല്ല അൽ അൻസി, ജനറൽ ഫയർഫോഴ്സിലെ കേണൽ ഡോ. മിഷാരി ജാബർ അൽ ഫറാസ് എന്നിവർ പ്രഭാഷണം നടത്തി.
ജനറൽ ഫയർഫോഴ്സ് ഉദ്യോഗസ്ഥരും അംഗങ്ങളും ഭൂമിശാസ്ത്രത്തിലും ഭൂകമ്പത്തിലും താൽപര്യമുള്ളവരും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.