പ്രകൃതി സൗഹൃദ ഇന്ധന പദ്ധതി പ്രവർത്തനമാരംഭിച്ചു
text_fieldsകുവൈത്ത് സിറ്റി: പ്രകൃതി സൗഹൃദ ഇന്ധന പദ്ധതി (ക്ലീൻ ഫ്യൂവൽ) പ്രവർത്തനമാരംഭിച്ചു. മിന അബ്ദുല്ല റിഫൈനറിയിൽ കുവൈത്ത് അമീർ ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ് ഉദ്ഘാടനം നിർവഹിച്ചു. കിരീടാവകാശി ശൈഖ് മിശ്അൽ അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ്, പ്രധാനമന്ത്രി ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അസ്സബാഹ്, എണ്ണമന്ത്രി ഡോ. മുഹമ്മദ് അൽ ഫാരിസ് തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു. രാജ്യത്തെയും അന്താരാഷ്ട്ര വിപണിയിലെയും ആവശ്യങ്ങൾക്ക് അനുസൃതമായി ഉയർന്ന നിലവാരത്തിൽ പ്രകൃതി സൗഹൃദമായി ഇന്ധനം ഉൽപാദിപ്പിക്കാനുള്ള കുവൈത്തിെൻറ പ്രതിജ്ഞാബദ്ധതയാണ് പദ്ധതിയിലൂടെ വ്യക്തമാകുന്നതെന്ന് ശൈഖ് മിശ്അൽ അസ്സബാഹ് പറഞ്ഞു.
രാജ്യന്തര വിപണിയിൽ മത്സരക്ഷമത ഉറപ്പുവരുത്താൻ കുവൈത്തിലെ എണ്ണയുടെ ഗുണനിലവാരം ഉറപ്പുവരുത്തുന്ന രീതിയിൽ ആവിഷ്കരിച്ചതാണ് ക്ലീൻ ഫ്യൂവൽ പദ്ധതി. അമേരിക്കൻ ആസ്ഥാനമായ ബഹുരാഷ്ട്ര കമ്പനിയായ ഫ്ലോർ കോർപറേഷനും ദക്ഷിണ കൊറിയൻ കമ്പനിയായ ദൈവൂ എൻജിനീയറിങ് ആൻഡ് കൺസ്ട്രക്ഷൻ, ഹ്യൂണ്ടായ് ഹെവി ഇൻഡസ്ട്രീസ് എന്നിവ ചേർന്നാണ് നിർമാണ പ്രവർത്തികൾ നടത്തിയിരുന്നത്. 2018ൽ പൂർത്തിയാവേണ്ട പദ്ധതി വിവിധ കാരണങ്ങളാൽ വൈകുകയായിരുന്നു. 2015 ജനുവരിയിലാണ് പദ്ധതി ആരംഭിച്ചത്. കെ.എൻ.പി.സിയുടെ മിന അബ്ദുല്ല, മിന അഹ്മദി റിഫൈനറികളിലാണ് പദ്ധതി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.